HOME
DETAILS

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

  
December 07, 2025 | 4:14 PM

suryakumar yadav need 58 runs to create a record against south africa  jn

സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഡിസംബർ ഒമ്പതിനാണ് തുടക്കമാവുന്നത്‌. പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ് നടക്കുന്നത്. ടെസ്റ്റ് പരമ്പര സൗത്ത് ആഫ്രിക്ക നേടിയപ്പോൾ ഇന്ത്യ ഏകദിന പരമ്പര കൈപ്പിടിയിലാക്കി തിരിച്ചുവരികയായിരുന്നു. ഈ പരമ്പരയിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് ഒരു വമ്പൻ നേട്ടമാണ്. ടി-20യിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിലേക്കാണ് സ്‌കൈ കണ്ണുവെക്കുന്നത്. ഈ നേട്ടത്തിലെത്താൻ സൂര്യകുമാർ യാദവിന്‌ വേണ്ടത് വെറും 58 റൺസ് മാത്രമാണ്. സൗത്ത് ആഫ്രിക്കക്കെതിരെ 11 മത്സരങ്ങളിൽ നിന്നും 372 റൺസാണ് സ്‌കൈ നേടിയിട്ടുള്ളത്. സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം രോഹിത് ശർമയാണ്. രോഹിത് 429 റൺസാണ് പ്രോട്ടിയാസിനെതിരെ നേടിയിട്ടുള്ളത്. 

അതേസമയം പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ പരുക്കേറ്റ്‌ ഏകദിന പരമ്പരയിൽ നിന്നും പുറത്തായ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. നാല് റൺസ് നേടി ക്രീസിൽ തുടരവെയാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ ഏകദിന പരമ്പര ഗില്ലിന് നഷ്ടമായിരുന്നു. 

സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും ടി-20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് മാസത്തിന് ശേഷമാണ് ഹർദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയാണ് താരം അവസാനമായി കളിച്ചിരുന്നത്. പരുക്ക് മൂലം താരം പുറത്താവുകയായിരുന്നു. ഏഷ്യ കപ്പ് ഫൈനലും ഹാർദിക്കിന് നഷ്ടമായിരുന്നു. സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ബറോഡാക്ക് വേണ്ടി താരം കളത്തിൽ ഇറങ്ങിയിരുന്നു.

 ഇന്ത്യ ടി-20 സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ്‌ സിങ്.  

The five-match T20I series against South Africa begins on December 9. The first match of the series will be played in Cuttack. While South Africa won the Test series, India came back with the ODI series in hand. A huge achievement awaits Indian captain Suryakumar Yadav in this series. Sky is eyeing the record of the most runs scored by an Indian player against South Africa in T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  8 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  8 days ago
No Image

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

Kerala
  •  8 days ago
No Image

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ; വാഹനം പിടിച്ചെടുക്കും: മുന്നറിയിപ്പുമായി അബൂദബി പൊലിസ്

latest
  •  8 days ago
No Image

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍, അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കിയേക്കും

Kerala
  •  8 days ago
No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  8 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  8 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  8 days ago