HOME
DETAILS

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

  
December 07, 2025 | 4:38 PM

former kerala blasters player Duckens Nason will play for Haiti 2026 world cup

2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ടൂർണമെന്റിലെ ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. അഞ്ചു തവണ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയ ബ്രസീൽ ഗ്രൂപ്പ് സിയിലാണ് ഇടം നേടിയത്. എന്നാൽ ബ്രസീലിനൊപ്പം ഇടം നേടിയ മറ്റൊരു ടീമും അതിലെ സൂപ്പർതാരവും മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ബ്രസീലിനൊപ്പം ഗ്രൂപ്പ് സിയിൽ ഇടം നേടിയ ഹെയ്തിയുടെ താരം കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഡക്കൻസ് നാസൺ ആണ് ഹെയ്തി നിരയിലുള്ളത്. 

2016-2017 സീസണിൽ ആയിരുന്നു ഡക്കൻസ് നാസൺ കേരളത്തിനായി കളിച്ചത്. കളിക്കളത്തിൽ വേഗത കൊണ്ടും മികച്ച ആക്രമണം നടത്തികൊണ്ടും ഹെയ്തി താരം കേരള ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. നീണ്ട 48 വർഷങ്ങൾക്ക് ശേഷമാണ് ഹെയ്തി ലോകകപ്പ് കളിക്കാനെത്തുന്നത്. ഹെയ്തിക്ക് ലോകകപ്പ് യോഗ്യത നേടികൊടുക്കുന്നതിൽ നിർണായകമായ പങ്കാണ് നാസൺ വഹിച്ചത്. യോഗ്യത മത്സരങ്ങളിൽ ആറ് ഗോളുകൾ നേടിയാണ് താരം ഹെയ്തിയെ ലോകകപ്പിലേക്ക് കൈപിടിച്ചുയർത്തിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

ഗ്രൂപ്പ് സിയിൽ ബ്രസീലിനും ഹെയ്ത്തിക്കും പുറമെ മൊറോക്കോയും സ്കോട്ലാൻഡുമാണുള്ളത്. 2022 ഖത്തർ ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറാൻ ആഫ്രിക്കൻ കരുത്തരായ മൊറോക്കോക്ക് സാധിച്ചിരുന്നു. സ്കോട്ലാൻഡും യൂറോപ്പിലെ അട്ടിമറികൾക്ക് പേരുകേട്ടവരാണ്. ഈ ശക്തമായ ഗ്രൂപ്പിൽ നിന്നും അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കിൽ ഹെയ്തിക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. 

The football world is waiting for the 2026 FIFA World Cup. The group draw of the teams in the tournament was held in the past few days. Brazil, which has reached the top of world football five times, has made it to Group C. However, another team and its superstar that made it to Group C along with Brazil are very familiar to Malayali football fans. Haiti's player, who made it to Group C along with Brazil, is a favorite of football fans in Kerala. Former Kerala Blasters player Duckens Nason is in the Haiti lineup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  8 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  8 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  8 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  8 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  8 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  8 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  8 days ago