ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി
റിയാദ്: ആഢംബര ട്രെയിൻ ആരംഭിക്കാൻ ഒരുങ്ങി സഊദി അറേബ്യ. 'ഡ്രീം ഓഫ് ദി ഡെസേർട്ട്' എന്ന് പേരിട്ടിരിക്കുന്ന ആഢംബര ട്രെയിൻ 2026-ൽ സർവീസ് ആരംഭിക്കും. ഈ സ്വപ്ന യാത്രയ്ക്കുള്ള ബുക്കിംഗുകൾ ഇപ്പോൾ തന്നെ ആരംഭിച്ചതായാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.
ആഢംബര ട്രെയിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ
രൂപകൽപ്പന: ലോകോത്തര ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമായ അലിൻ അസ്മർ ഡി അമ്മാൻ ആണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത സഊദി കരകൗശല വൈദഗ്ധ്യത്തെയും സമകാലിക ആഡംബരത്തെയും സമന്വയിപ്പിച്ചാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൗകര്യങ്ങൾ: ട്രെയിനിൽ 14 ബോഗികളും 33 ആഢംബര ക്യാബിനുകളുമുണ്ടാകും.
ക്യാബിൻ സവിശേഷത: മരത്തിന്റെ മാർക്വെട്രി, അപ്ഹോൾസ്റ്ററി, സഊദി കുതിരസവാരി സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ എന്നിവ സ്യൂട്ട് ക്യാബിനുകളെ ആകർഷകമാക്കും.
വിനോദം: യാത്രയിലുടനീളം തത്സമയ പ്രകടനങ്ങളുടെ വലിയ നിര തന്നെയുണ്ടാകും.
യാത്രാ ചെലവും ബുക്കിംഗും
- 2026 സീസണിലേക്കുള്ള ബുക്കിംഗുകളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
- ഒരു ക്യാബിന് ഒരു രാത്രിക്ക് 30,000 സഊദി റിയാൽ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
- റിസർവേഷൻ: ഒരു സ്ഥലം ഉറപ്പാക്കാൻ, ഒരു സ്യൂട്ടിന് 2,500 സഊദി റിയാൽ (പൂർണ്ണമായും റീഫണ്ട് ചെയ്യാവുന്ന തുക) പ്രീ-റിസർവേഷൻ ഡെപ്പോസിറ്റ് നൽകണം.
തിരഞ്ഞെടുക്കാൻ അഞ്ച് യാത്രാ റൂട്ടുകൾ
ട്രെയിൻ യാത്രക്കാർക്കായി സൗദി അറേബ്യയുടെ മനോഹരമായ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന അഞ്ച് യാത്രാ പദ്ധതികളാണ് ഡ്രീം ഓഫ് ദി ഡെസേർട്ട് ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്.
നോർത്തേൺ സാൻഡ്‌സ്: റിയാദിൽ നിന്ന് ആരംഭിച്ച് ദിരിയയുടെ പൈതൃകത്തിലൂടെ കടന്ന് അൽ ജൗഫിലേക്ക് നീങ്ങുന്നു. മാരിദ് കാസിൽ, ജുബ്ബ റോക്‌സ് എന്നിവ ഇവിടെ സന്ദർശിക്കാം.
ആലുലയുടെ രുചി (ഒക്ടോബർ-മെയ്): റിയാദിൽ നിന്ന് ആരംഭിച്ച് അൽ ജൗഫ് വഴി ജുബ്ബയിൽ മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച ശേഷം, മനോഹരമായ അൽ ഉലയിലേക്ക് പോകുന്നു. ഇവിടെയുള്ള ലോകോത്തര ഹോട്ടലുകളും എക്സ്ക്ലൂസീവ് അനുഭവങ്ങളും ആസ്വദിക്കാം.
ജുബ്ബയുടെ മന്ത്രങ്ങൾ: രണ്ട് പകലും ഒരു രാത്രിയും മാത്രം ദൈർഘ്യമുള്ള യാത്ര. റിയാദിൽ നിന്ന് ജുബ്ബയിലേക്കാകും ഈ യാത്ര. ഇവിടെയുള്ള ഡെസോർട്ട ക്യാമ്പ് അനുഭവത്തോടെ പുരാതന നാഗരികതയുടെ ശേഷിപ്പുകൾ കാണാം.
റമദാൻ രാവുകൾ (ഫെബ്രുവരി-മാർച്ച്): റമദാനിലെ സുഹൂർ, ഇഫ്താർ എന്നിവ മരുഭൂമിയിൽ ആസ്വദിക്കാൻ കഴിയുന്ന രാത്രി യാത്ര. ഖാസിമിൽ നക്ഷത്രനിബിഡമായ പ്രകൃതിദൃശ്യങ്ങൾ അനുഭവിക്കാൻ അവസരമുണ്ട്.
വേനൽക്കാല മരീചിക (ജൂൺ, സെപ്റ്റംബർ): രണ്ട് പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ വീടിന്റെ എല്ലാ സുഖസൗകര്യങ്ങളോടും കൂടി മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാം.
saudi arabia introduces the luxury “dream of the desert” train, redefining premium travel with elegant interiors, world-class services, and scenic desert routes. the project highlights the kingdom’s growing tourism vision and its focus on unique, high-end travel experiences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."