കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു
ഡൽഹി: ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഗ്രോസ്ഗ്ലോക്ക്‌നർ കയറാൻ പോയ 33-കാരി കെർസ്റ്റിൻ ഗർട്ട്നറുടെ ദുരൂഹമരണത്തിൽ കാമുകനും പരിചയസമ്പന്നനായ പർവതാരോഹകനുമായ തോമസ് പ്ലാംബെർഗറിനെതിരെ (39) ഗുരുതര ആരോപണം. മനപ്പൂർവം കെർസ്റ്റിനെ മരണത്തിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപണം.
തോമസിനെതിരെ കേസ്പ്ലാംബെർഗറിനെതിരെ ഗുരുതരമായ അശ്രദ്ധ മൂലമുള്ള നരഹത്യയ്ക്ക് (Gross Negligence Manslaughter) ഓസ്ട്രിയൻ പൊലിസ് കേസെടുത്തു. ഈ കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. കേസ് 2026 ഫെബ്രുവരി 19 ന് ഇൻസ്ബ്രക്ക് റീജിയണൽ കോടതിയിൽ പരിഗണിക്കും.
വെല്ലുവിളിയായ സാഹചര്യങ്ങൾ
ഈ വർഷം ജനുവരിയിലാണ് ഇരുവരും പർവതാരോഹണത്തിന് പോയത്. ഈ യാത്രയിലാണ് കെർസ്റ്റിൻ അപകടത്തിൽപ്പെട്ടതും മരിച്ചതും. മരിച്ചത് കെർസ്റ്റിനാണെന്ന് തിരിച്ചറിയാൻ ഏകദേശം ഒരു വർഷത്തോളം സമയമെടുത്തു.തോമസ് പ്ലാംബെർഗറിനെതിരെ ആരോപണം ഉയരാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
- യാത്രാ സമയം: മുൻകൂട്ടി നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ വൈകിയാണ് ഇവർ യാത്ര പുറപ്പെട്ടത്.
- കാലാവസ്ഥ: -20°C താപനിലയിലും ചുഴലിക്കാറ്റ് പോലുള്ള കടുത്ത വെല്ലുവിളികൾ നിലനിന്ന സമയമാണ് ഇവർ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.
- ഉപേക്ഷിക്കൽ: ഗ്രോസ്ഗ്ലോക്ക്‌നർ പർവതത്തിൻ്റെ കൊടുമുടിയിൽ നിന്ന് ഏകദേശം 150 അടി താഴെവെച്ച്, അവശത നേരിട്ട കെർസ്റ്റിനെ പുലർച്ചെ 2 മണിയോടെ തോമസ് പ്ലാംബെർഗർ ഉപേക്ഷിച്ച് മുന്നോട്ട് പോയി എന്നാണ് പുറത്തുവരുന്ന വിവരം.
ഈ സാഹചര്യങ്ങളെല്ലാം തോമസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അശ്രദ്ധയുണ്ടായി എന്ന് സ്ഥാപിക്കുന്നതിന് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."