HOME
DETAILS
MAL
സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്
December 08, 2025 | 3:21 AM
ദമ്മാം: ഒരാഴ്ച മുമ്പ് പുതിയ തൊഴില്‍ വിസയില്‍ ജോലിക്കെത്തിയ മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അന്‍സാര്‍ അലി മാവുങ്കല്‍ (48) ആണ് സൗദിയിലെ ദമ്മാമില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ തന്നെ മറവ് ചെയ്യും. പരേതനായ മൊയ്തീന്‍ കുട്ടി മാവുങ്ങല്‍ ആണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: ബാജീന. ഹിബ ഷെറിന്‍, മിന്‍ഹാജ് എന്നിവരാണ് മക്കള്‍. മരുമകന്‍: മുഹമ്മദ് സ്വാലിഹ്.
Summary: A Malayali who came to work on a new work visa a week ago died in Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."