ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ
ദോഹ: ഹമദ് അലി അല്‍ഖാതറിനെ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) നിയമിച്ചു. ബദര്‍ മുഹമ്മദ് അല്‍മീറിന് പകരക്കാരനായാണ് ഹമദ് അലി എത്തുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍വേസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി അല്‍ഖാതര്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആ റോളില്‍ വിമാനത്താവളത്തിന്റെ തന്ത്രപരമായ ദിശ, പ്രവര്‍ത്തന മികവ്, അടിസ്ഥാന സൗകര്യ വിപുലീകരണം, യാത്രക്കാരുടെ അനുഭവം തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
മുന്‍ സിഇഒ അല്‍മീറിന്റെ സേവനത്തിന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാദ് ഷെരിദ അല്‍കാബി നന്ദി പറഞ്ഞു. അല്‍ഖാതറിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്നും പറഞ്ഞു.
Summary: Qatar Airways appoints Hamad Ali Al-Khater as Group Chief Executive Officer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."