HOME
DETAILS

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

  
December 08, 2025 | 3:27 AM

IndiGo crisis Railways allows special services additional coaches

തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവിസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവിസുകളും അധിക കോച്ചുകളും അനുവദിച്ച് ദക്ഷിണ റെയിൽവേ. ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷൽ, എറണാകുളം ജങ്ഷൻ - യെലഹങ്ക (ബംഗളൂരു) - എറണാകുളം സ്പെഷൽ, തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്‌മൂർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ എന്നീ ട്രെയിനുകളാണ് കേരളത്തിലേക്കും പുറത്തേക്കുമായി അധികമായി അനുവദിച്ചത്.

കൂടാതെ, എം.ജി.ആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 11 വരെ ഒരു സ്ലീപ്പർ കോച്ച് അധികമായും തിരുവനന്തപുരം സെൻട്രൽ - എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 12 വരെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായും അനുവദിച്ചു. ഇതോടൊപ്പം ചെന്നൈ എഗ്‌മൂർ - കൊല്ലം ജങ്ഷൻ അനന്തപുരി എക്സ്പ്രസിന് ഇന്നും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസിന് നാളെയും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു. കൂടാതെ, ആലപ്പുഴ - എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്ന് ഒരു സ്ലീപ്പർ ക്ലാസ് കോച്ചും തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിന് 11 വരെ ഒരു ചെയർകാർ കോച്ചും അധികമായി അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍; റഫാ അതിര്‍ത്തി തുറന്നത് പേരിന് മാത്രം; നിയന്ത്രണങ്ങള്‍ക്കും ദുരിതയാത്രയ്ക്കും കുറവില്ല

International
  •  4 days ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

Kerala
  •  4 days ago
No Image

സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ

Cricket
  •  4 days ago
No Image

മരുഭൂമിയിൽ കുളിർമഴ; റാസൽഖൈമയിൽ ആലിപ്പഴ വർഷം, അബുദബിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  4 days ago
No Image

ഒറ്റ വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ! ജിസിസി ഏകീകൃത വിസ വരുന്നു; എങ്ങനെ അപേക്ഷിക്കാം? | gcc unified visa

uae
  •  4 days ago
No Image

പ്രവാസി വോട്ടര്‍ പട്ടിക: അപേക്ഷകളില്‍ കര്‍ശന പരിശോധന; അഡ്രസ് മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

Kerala
  •  4 days ago
No Image

റമദാൻ 2026: ദുബൈയിലെ സ്കൂളുകളിൽ സമയക്രമം പ്രഖ്യാപിച്ചു; പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കും

uae
  •  4 days ago
No Image

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്: എം.പി ആന്റോ ആന്റണിക്കെതിരെയും ഇ.ഡി അന്വേഷണം, ചോദ്യം ചെയ്യും

Kerala
  •  4 days ago
No Image

റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്റെ ആക്രമണം: നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

International
  •  4 days ago
No Image

വികല ആശയങ്ങളെ സമസ്ത വിവേകപൂര്‍വം നേരിട്ടു: മുനവ്വറലി തങ്ങള്‍

Kerala
  •  4 days ago