HOME
DETAILS

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

  
Web Desk
December 08, 2025 | 3:41 AM

local body elections phase 1 voting tomorrow in southern districts of kerala

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണുംകാതും കാത്തിരിക്കുന്ന തദ്ദേശപ്പോരിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്.  തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളാണ് നാളെ ജനവിധിയെഴുതുന്നത്. അവസാനവട്ട തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും തിരക്കിലാണ് മുന്നണികള്‍. ഇവിടങ്ങളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

പരസ്യപ്രചാരണത്തിന്റെ ക്ലൈമാക്സായി മാറിയ കലാശക്കൊട്ടില്‍, നാടൊട്ടുക്കും ആവേശം മാനംമുട്ടെ ഉയര്‍ന്നു.  ക്രെയിനുകളുടെ മുകളില്‍വരെ സ്ഥാനാര്‍ഥികളെ അണിനിരത്തി കലാശക്കൊട്ടിന്റെ അവസാന മിനുട്ടും മുന്നണികള്‍ ആഘോഷമാക്കി.

ഇന്നലെ  കലാശക്കൊട്ടിനിടെ ആവേശം അതിരുവിട്ടതോടെ വിവിധയിടങ്ങളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍  സംഘര്‍ഷമുണ്ടായി.  തിരുവനന്തപുരത്ത് പോത്തന്‍കോട്, ചാത്തമ്പാറ, ഇടുക്കിയില്‍ കട്ടപ്പന, കോട്ടയത്ത് ഞീഴൂര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കലാശക്കൊട്ടിനിടെ  അപകടങ്ങളുമുണ്ടായി. 
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍, 11ന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 10ാം തീയതി നിശബ്ദ പ്രചാരണമായിരിക്കും. രണ്ടാം ഘട്ടത്തില്‍ ഏഴ് വടക്കന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്.

 

kerala is set for the first phase of local body elections tomorrow with seven southern districts heading to the polls from 7 am to 6 pm. campaigning has ended after a high-energy final day marked by crowded rallies and minor clashes between party workers in several areas. election preparations are complete as voters get ready to decide the political direction of the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം; ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ആന്റണി - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

Kerala
  •  7 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ പൊലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  7 days ago
No Image

സെറ്റ് പരീക്ഷയ്ക്ക് മുമ്പ് എച്ച്.എസ്.എസ്.ടി പരീക്ഷാ അപേക്ഷാ തീയതി അവസാനിക്കും;നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും

Kerala
  •  7 days ago
No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  7 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  7 days ago
No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  7 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  7 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  7 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  7 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  7 days ago