2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്
മസ്കത്ത്: ഒമാനിലെ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ചില തൊഴിൽ പദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനുള്ള സമയപരിധി 2026 ജൂൺ ഒന്ന് വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ തീരുമാന പ്രകാരം ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ജീവനക്കാർക്കും തൊഴിലുടമകൾക്കും പ്രൊഫഷണൽ ലൈസൻസ് സ്റ്റാറ്റസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം നൽകും. ഞായറാഴ്ചയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
تنبيه بشأن فترة السماح لتصحيح الأوضاع الخاصة بتطبيق رخصة مزاولة المهن.#وزارة_العمل pic.twitter.com/4jcHibGtM1
— وزارة العمل -سلطنة عُمان (@Labour_OMAN) December 7, 2025
പഴയ സമയപരിധി നീട്ടി
നേരത്തെ 2025 ഓഗസ്റ്റ് 4-ന്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ചില തസ്തികകളിൽ 2025 സെപ്റ്റംബർ 1 മുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ അധികസമയം അനുവദിച്ചുകൊണ്ട് നടപ്പിലാക്കുന്നത്.
ലൈസൻസ് നേടുന്നത് എങ്ങനെ?
ഒമാനിലെ ഓയൽ ആൻഡ് ഗ്യാസ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ചില തസ്തികകൾക്കാണ് ഈ പ്രത്യേക ലൈസൻസ് വേണ്ടത്.
ഈ ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒമാൻ എനർജി സൊസൈറ്റിക്ക് കീഴിലുള്ള എനർജി ആൻഡ് മിനറൽസ് സെക്ടർ സ്‌കിൽസ് യൂണിറ്റിൽ നിന്ന് ലൈസൻസ് നേടണം.
ഈ തസ്തികകളിലേക്കുള്ള വർക്ക് പെർമിറ്റുകൾ (തൊഴിൽ അനുമതി) നൽകാനും, പുതുക്കാനും ഈ ലൈസൻസ് നിർബന്ധമാണ്.
2026 ജൂൺ 1-ന് ശേഷം ലൈസൻസ് നിർബന്ധം
പുതിയ അറിയിപ്പ് അനുസരിച്ച്, സ്ഥാപനങ്ങളും ജീവനക്കാരും 2026 ജൂൺ 1-ന് മുമ്പ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കണം.
2026 ജൂൺ 1 വരെ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും വർക്ക് പെർമിറ്റുകൾ അനുവദിക്കുകയും പുതുക്കുകയും ചെയ്യും.
എന്നാൽ, 2026 ജൂൺ 1-ന് ശേഷം, എനർജി ആൻഡ് മിനറൽസ് സെക്ടർ സ്‌കിൽസ് യൂണിറ്റിൽ നിന്നുള്ള സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലെങ്കിൽ പുതിയ വർക്ക് പെർമിറ്റ് നൽകുകയോ, നിലവിലുള്ള പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യില്ല എന്നും മന്ത്രാലയം അറിയിച്ചു.
The Oman Ministry of Labour has extended the deadline for obtaining professional licenses in specific oil and gas sector roles to June 1, 2026, to allow professionals more time to meet regulatory requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."