ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ
കൊല്ലം: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും കൊല്ലത്ത് അറസ്റ്റിലായി.കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് (37), മറന്റഴികത്ത് വീട്ടിൽ രഞ്ജിത്ത് (35) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം രാത്രി 9.30-ന് പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്.കൊല്ലം സിറ്റി ഡാൻസാഫ് സംഘവും പരവൂർ പൊലിസും ചേർന്നാണ് പരിശോധന നടത്തിയത്. കൊല്ലം സിറ്റി പൊലിസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
ഡാൻസാഫ് എസ്.ഐ. സായിസേനൻ, പരവൂർ പൊലിസ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വിദഗ്ധമായി പിടികൂടിയത്.പിടിയിലായ ശ്രീജിത്ത്, നിലവിൽ പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡന്റാണ്.ഇയാൾ ഡിവൈഎഫ്ഐയുടെ മുൻ മേഖലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."