HOME
DETAILS

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

  
Web Desk
December 08, 2025 | 11:23 AM

Bengali woman Sunali Khatun thanks West Bengal Chief Minister Mamata Banerjee for bringing her back to India

കൊല്‍ക്കത്ത: ഇന്ത്യയിലേക്ക് തന്നെ മടക്കിക്കൊണ്ടുവന്നതിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് നന്ദിപറഞ്ഞ്, ബംഗാളി യുവതി സുനാലി ഖാത്തൂണ്‍. നുഴഞ്ഞുകയറ്റക്കാരിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലിസ് അറസ്റ്റ്‌ചെയ്ത് നാടുകടത്തപ്പെട്ട ഗര്‍ഭിണിയായ സുനാലിയെ സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചത്. മാള്‍ഡ ജില്ലയിലെ കര അതിര്‍ത്തി വഴി വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ഖാത്തൂണ്‍ നിലവില്‍ റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

തന്നെ വന്നുകണ്ട മാധ്യമങ്ങളോടാണ് സുനാലി, മുഖ്യമന്ത്രിയോടുള്ള നന്ദിയും കടപ്പാടും അറിയിച്ചത്. മമത എനിക്ക് ഒരു പുതിയ ജീവിതം നല്‍കി. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞ്, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകട്ടെ, അതിന് മമതയെന്ന് പേര് നല്‍കും. അല്ലെങ്കില്‍ കുഞ്ഞിന് പേര് നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കും സുനാലി പറഞ്ഞു. ആശുപത്രിയില്‍ മികച്ച പരിചരണം ആണ് ലഭിക്കുന്നതെന്നും സുനാലി അറിയിച്ചു. മടങ്ങിയെത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി മാള്‍ഡ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അവരെ ശനിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് വൈകീട്ടോടെ അവര്‍ വീട്ടിലെത്തി. തുടര്‍ന്ന് കൂടുതല്‍ വൈദ്യപരിശോധനയ്ക്കായാണ് റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സുനാലിയുടെ രക്തത്തിന്റെ അളവ് കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സുനാലിക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാംപൂര്‍ഹട്ട് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് പലാഷ് ദാസ് പറഞ്ഞു. അസൗകര്യമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.  ഞങ്ങള്‍ അവളുടെ ആരോഗ്യം മുഴുവന്‍ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇത് ജനങ്ങളുടെ വിജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സമീറുല്‍ ഇസ്ലാം പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. ഞങ്ങള്‍ അവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം, സുനാലിയും മകനും നാട്ടിലേക്ക് മടങ്ങിയെങ്കിലും അവര്‍ക്കൊപ്പം ഡല്‍ഹി പൊലിസ് അറസ്റ്റ്‌ചെയ്ത് നാടുകടത്തിയ സുനാലിയുടെ ഭര്‍ത്താവ് ഡാനിഷ് ഉള്‍പ്പെടെ നാലുപേര്‍ ഇപ്പോഴും ബംഗ്ലാദേശില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ എപ്പോള്‍ തിരിച്ചയക്കും എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇവരെയെല്ലാം മടക്കിക്കൊണ്ടുവരണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയും സുപ്രിംകോടതിയും ഉത്തരവിട്ടിരുന്നത്. 
സുനാലിയുടെ മക്കളെയും മാതാവ് ജ്യോത്സ്‌ന ബിബിയെയും പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓര്‍ക്കാനിഷ്ടമില്ലാത്ത 103 ദിവസങ്ങള്‍

ബംഗ്ലാദേശ് ജയിലിലെ ഏകാന്ത സെല്ലിലെ വാസം ഒരു പീഡനമായിരുന്നുവെന്ന് സുനാലി പറഞ്ഞു. വിദേശികളെ പാര്‍പ്പിക്കുന്ന ചപായ് നവാബ് ഗഞ്ച് തടങ്കല്‍ കേന്ദ്രത്തില്‍ 103 ദിവസമാണ് ചെലവഴിച്ചത്. ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ദിവസങ്ങളാണവ. സാബിറിനെ എന്നോടൊപ്പം താമസിക്കാന്‍ അവര്‍ അനുവദിച്ചു. എന്നാല്‍ ഭര്‍ത്താവിനെ എവിടേക്കോ കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന സ്വീറ്റി ബീബിയെയും അവരുടെ മക്കളെയും കുറിച്ചും ആശങ്കയുണ്ടെന്നും സുനാലി പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  4 days ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  4 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  4 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  4 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  4 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  4 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  4 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  4 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  4 days ago