നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച
തൃശ്ശൂർ/എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി പുറത്ത്. കേസിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. അതേസമയം, ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്യിപ്പിച്ചു എന്ന കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കോടതി കുറ്റക്കാരാണെന്ന് വിധിച്ച പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെയും അതീവ സുരക്ഷയോടെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കി.
കേസിന്റെ മുഖ്യ സൂത്രധാരൻ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ സാധിക്കാത്തതാണ് വെറുതെ വിടാൻ കാരണമായതെന്ന് കോടതി വിധിയിൽ പറയുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. അതേസമയം, കേസിൽ അപ്പീൽ നൽകുമെന്നും നിയമമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി വിധിയിലെ പ്രധാന കണ്ടെത്തലുകൾ
ഒന്ന് മുതൽ ആറ് വരെ പ്രതികളായ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേർ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.
കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഐടി നിയമപ്രകാരം സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങൾ ഒന്ന് മുതൽ ആറ് വരെ പ്രതികൾക്കെതിരെ തെളിഞ്ഞു.
എട്ടാം പ്രതിയായ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതേത്തുടർന്ന് ദിലീപ് ഉൾപ്പെടെയുള്ള 7 മുതൽ 10 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
വിധിയോട് അതിജീവിതയുടെ പ്രതികരണം
വിധിക്ക് പിന്നാലെ അതിജീവിതയുടെ മുൻ നിലപാടുകൾ വീണ്ടും ചർച്ചയായി. കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള വിചാരണയിൽ തൃപ്തരല്ലെന്നും, അതിനാൽ ജഡ്ജിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.
ഹണി എം വർഗീസിന് ദിലീപുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാൽ, തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും, സമാന നിരീക്ഷണത്തിൽ സുപ്രിംകോടതിയും ഹരജി തള്ളി. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ നടപടിയെടുക്കാത്തതിലും അതിജീവിത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ദിലീപിന്റെ പ്രതികരണം
കോടതി വിധിക്ക് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം, മുൻ ഭാര്യയായ മഞ്ജു വാര്യർക്കും പോലീസിനും എതിരെയായിരുന്നു.
"സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്."
കേസിൽ തനിക്കെതിരെയാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നും, ജയിലിലായിരുന്ന പ്രതികളെ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരും ക്രിമിനൽ പൊലിസ് സംഘവും ചേർന്ന് കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
The court has convicted six accused, including Pulsar Suni, in the actress assault case for charges including gang rape. These convicts have been transferred to Viyyur Central Jail in Thrissur. However, the court acquitted actor Dileep (accused No. 8) as the prosecution failed to prove the conspiracy charge against him. The sentencing for the six guilty individuals is scheduled for Friday. The Law Minister confirmed that an appeal would be filed against the verdict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."