ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം
തെൽഅവീവ്: ഗസ്സയിൽ യു.എസിന്റെയും ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെയും മധ്യസ്ഥശ്രമത്തിനൊടുവിൽ നിലവിൽവന്ന വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം വൈകാതെ നടപ്പായേക്കും. ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
ഒന്നാംഘട്ട വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലെത്തിയതായും രണ്ടാംഘട്ടത്തിലേക്ക് ഉടൻ കടക്കാനാകുമെന്നു കരുതുന്നതായും നെതന്യാഹു പറഞ്ഞു. തെൽഅവീവിൽ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈമാസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇക്കാര്യം ചർച്ച ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയിൽ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്ന കാര്യം ചർച്ചയിൽ വരുമെന്നും ഗസ്സയുടെ ഭാവി നിർണയിക്കുന്നതിൽ ഇതിന് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ബന്ദി കൈമാറ്റമായിരുന്നു. ഇതു പ്രകാരം ജീവനോടെ ശേഷിച്ച ബന്ദികളെ മുഴുവനായും കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഒഴികെ മുഴുവൻ മൃതദേഹഭാഗങ്ങളും ഹമാസ് കൈമാറിക്കഴിഞ്ഞു. റാൻ ഗ്വിലി എന്ന ഇസ്‌റാഈലിയുടെ ഭൗതികാവശിഷ്ടമാണ് ഇനി കൈമാറാനുള്ളത്. അതു കൂടി ലഭിക്കുന്നതോടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് നെതന്യാഹു വ്യക്തമാക്കി.ഗസ്സയുടെ ഭരണം ഹമാസ് ഇതര സർക്കാരിന് കൈമാറുകയെന്നതാണ് രണ്ടാംഘട്ടം. ഇത് ഏറെ പ്രയാസകരമായിരിക്കുമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സേനയെ ഗസ്സയിൽ വിന്യസിക്കുകയും ചെയ്യും. തുടർന്ന് ഹമാസിനെ നിരായുധീകരിക്കണം.
അതേസമയം, ഇസ്‌റാഈൽ സൈന്യം ഗസ്സയിൽ നിന്ന് പൂർണമായി പിന്മാറിയാൽ മാത്രമേ വെടിനിർത്തൽ കരാർ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ ആൽഥാനി ദോഹ ഫോറത്തിൽ പറഞ്ഞു. ഗസ്സയിലെ ജനങ്ങൾക്ക് അവിടെനിന്ന് പുറത്തുപോകാനും തിരിച്ചുവരാനും സാധിക്കുന്ന സാഹചര്യമുണ്ടാകണം. അത് ഇപ്പോഴില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
The pathway to a second phase peace plan in Gaza is opening up. Reports indicate that Hamas has nearly fulfilled its initial obligations, with only the remains of one hostage left to be transferred. This development suggests that negotiations could soon advance to the next, more substantial phase of the peace process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."