HOME
DETAILS
MAL
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന
December 08, 2025 | 12:11 PM
കാസർകോട്: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.മുലപ്പാൽ നൽകിയതിനു പിന്നാലെ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു.ഉടൻ തന്നെ കുഞ്ഞിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിക്ക് മുൻപ് തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."