ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ
ദോഹ: ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും. ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ദോഹയിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും 0-0 എന്ന സമനിലയിൽ പിരിഞ്ഞതോടെയാണ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി തുറന്നത്.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക ടൂർണമെന്റിൽ ഇരു ടീമുകളുടെയും മുന്നേറ്റം, അവരുടെ മാതൃരാജ്യങ്ങളിൽ നിലനിൽക്കുന്ന സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാണ്.
ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത്. എന്നിരുന്നാലും ഇസ്റാഈൽ നിരവധി തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു. മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ട് ഒരു വർഷം പൂർത്തിയായ വേളയിലാണ് സിറിയൻ ടീം കളിക്കാനിറങ്ങിയത്.
സമനിലയോടെ ഫലസ്തീൻ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനവും സിറിയ രണ്ടാം സ്ഥാനവും ഉറപ്പിച്ചു. ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുൻപുതന്നെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഏകദേശം 40,000 ആരാധകർ ഇരു ടീമുകളുടെയും ചരിത്രപരമായ മുന്നേറ്റം നൃത്തം ചെയ്തും പാട്ടുകൾ പാടിയും ആഘോഷിക്കാൻ തുടങ്ങിയിരുന്നു.
ഫലസ്തീൻ താരം മുഹമ്മദ് സലേഷ് ഫലസ്തീൻ, സിറിയൻ പതാകകൾ വീശിയുള്ള ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മത്സരശേഷം ഇരു ടീമുകളിലെയും കളിക്കാർ ജേഴ്‌സികൾ കൈമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.
താരങ്ങളുടെ പ്രതികരണം
ഗ്രൂപ്പിൽ ശക്തരായ ഖത്തറിനെയും ടുണീഷ്യയെയും മറികടന്ന് ഒന്നാമതെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫലസ്തീൻ സ്‌ട്രൈക്കർ ഒഡേ ദബ്ബാഗ് അറബ് ന്യൂസിനോട് പറഞ്ഞു. "എല്ലാ ഫലസ്തീൻ ഫുട്പ്രേമികളെയും ഞങ്ങൾ അഭിനന്ദിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയൻ സ്‌ട്രൈക്കർ മഹ്മൂദ് അൽ-മവാസ് ഈ വിജയം തങ്ങളുടെ രാജ്യത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കി. "വിമോചന ദിനാഘോഷങ്ങളോട് ഒത്തുചേരുന്നതിനാൽ ഈ ഫലം സിറിയക്കാർക്ക് വളരെയധികം അർത്ഥവത്താണ്. ഇനി ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും ക്വാർട്ടർ ഫൈനലിലായിരിക്കും," അദ്ദേഹം പറഞ്ഞു.
palestine and syria created history in the fifa arab cup by securing their spots in the quarter-finals, marking a proud moment for arab football. fans in kuwait and across the region celebrated the remarkable achievement as both teams showcased strong performances and unity on the international stage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."