റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം
റാസൽഖൈമ: റാസൽഖൈമയിൽ അമ്മയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ആരംഭിച്ചു. റാസൽഖൈമ ക്രിമിനൽ കോടതിയിലാണ് വിചാരണ നടക്കുന്നത്. അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ഇരകളുടെ കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തി.
55 വയസ്സുള്ള യെമൻ പൗരനായ പ്രതിയുടെ അഭിഭാഷകൻ, തന്റെ കക്ഷി മാനസികമായി വെല്ലുവിളി നേരിടുന്നയാണെന്നും വേറെയും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, കേസ് നടപടികൾ തുടരുന്നതിന് മുൻപ് പ്രതിയെ മാനസികാരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തലിന് വിധേയനാക്കാൻ കോടതി ഉത്തരവിട്ടു.
66 വയസ്സുള്ള അമ്മയെയും 36-ഉം 38-ഉം വയസ്സുള്ള രണ്ട് പെൺമക്കളെയും വെടിവച്ചുകൊന്ന കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൊല്ലപ്പെട്ട അമ്മയുടെ മറ്റൊരു മകൾ പരുക്കുകളോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ തന്നെ അന്വേഷണം പൂർത്തിയാക്കി കേസ് കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.
നേരത്തേ കൊല്ലപ്പെട്ടവരുടെ മകനും സഹോദരനുമായ മഹർ സലേം വഫായ് ഗൾഫ് ന്യൂസിനോട് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഡ്രൈവ്‌വേയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് പ്രതി ഇവർക്കു നേരേ വെടിയുതിർത്തത്.
"ആദ്യം യാസ്മിൻ (38) ആയിരുന്നു ഇര. പ്രതി അവളെ വീട്ടിലേക്ക് ഓടിച്ചു കയറ്റി തലയിൽ വെടിവച്ചു. സഹായിക്കാൻ ശ്രമിച്ച മറ്റൊരു സഹോദരിയെയും അയാൾ വെടിവെച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എന്റെ അമ്മയും മറ്റൊരു സഹോദരിയും കൊല്ലപ്പെട്ടത്," വഫായ് വിവരിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാളുടെ 11 വയസ്സുള്ള മകനും ആക്രമണത്തിന് സാക്ഷിയായിരുന്നു, എന്നാൽ പ്രതി വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഓടി രക്ഷപ്പെട്ടു.
ആക്രമണം വിനാശകരമായിരുന്നുവെന്നും യുഎഇ നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും വഫായ് പറഞ്ഞു. "സമാധാനത്തിനും സുരക്ഷയ്ക്കും അന്തസ്സിനും വേണ്ടി നിലകൊള്ളുന്ന രാജ്യമാണിത്. നീതി നടപ്പാക്കപ്പെടും," അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചുകൊണ്ട് കോടതി വരും സെഷനുകളിൽ കേസ് വാദം കേൾക്കുന്നത് തുടരും.
the trial has begun in the shocking ras al khaimah case where a mother and her two daughters were killed. the victim’s family has demanded the death penalty for the accused, urging the court to deliver strict justice. the case has drawn widespread attention across the uae and the expatriate community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."