HOME
DETAILS

ഖത്തറിലെ പൊതുമാപ്പ്; 16 വര്‍ഷത്തിനു ശേഷം പരമേശ്വരന്‍ നാട്ടിലെത്തും

  
backup
September 09 2016 | 19:09 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-16-%e0%b4%b5%e0%b4%b0%e0%b5%8d

ദോഹ: വീട്ടുകാരെയും നാട്ടുകാരെയും കാണാതെ പ്രവാസിയായി 16 വര്‍ഷം കഴിയുകയെന്നത് പുതുതലമുറ പ്രവാസികള്‍ക്ക് ആലോചിക്കാന്‍പോലും കഴിയില്ല. എന്നാല്‍, കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ പരമേശ്വരന്‍ എല്ലാം ഉള്ളിലൊതുക്കി ഇത്രയുംകാലം ജീവിതം തള്ളിനീക്കുകയായിരുന്നു. ഇതിനിടയിലാണ് സന്തോഷവാര്‍ത്തയായി ഖത്തര്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
നാട് വെറും സ്വപ്നം മാത്രമായിരുന്ന പരമേശ്വരനെപ്പോലുള്ള ആയിരങ്ങള്‍ക്കാണ് പൊതുമാപ്പ് തുണയാകുന്നത്.2000ലാണ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുന്ന പരമേശ്വരന്‍ ഖത്തറിലെത്തിയത്.
സുഹൃത്ത് നല്‍കിയ വിസ എന്ത് ജോലിക്കുള്ളതായിരുന്നുവെന്ന് വലിയ നിശ്ചയമുണ്ടായിരുന്നില്ല.
കഫ്റ്റീരിയകളില്‍ സഹായിയായികൂടി പാചകം പഠിച്ചു. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ നാട്ടില്‍പോകാന്‍ മോഹം തോന്നിയിരുന്നു. അപ്പോഴാണ് രണ്ടാമത്തെ മകളുടെ കല്യാണം വന്നത്. കല്യാണച്ചെലവും നാട്ടില്‍പോക്കും നടക്കില്ലെന്ന് തോന്നിയപ്പോള്‍ എല്ലാ പ്രവാസികളെയുംപോലെ പരമേശ്വരനും സ്വന്തംമോഹങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞു. അപ്പോഴേക്കും വിസ നല്‍കിയ സുഹൃത്ത് ജോലിനഷ്ടപ്പെട്ട് നാട്ടില്‍പോയിരുന്നു. സ്‌പോണ്‍സര്‍ ആരാണെന്ന് പരമേശ്വരന് വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. അറിയുമെങ്കില്‍തന്നെ നേരിട്ട് സമീപിക്കാനുള്ള ധൈര്യവുമില്ല.
പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ നാടിനെക്കുറിച്ചുള്ള ചിന്തയുണര്‍ന്നു. അപ്പോഴേക്കും മൂന്നാമത്തെ മകളുടെ കല്യാണമായി. പിന്നെ ഇതു തന്നെയാണ് നാടെന്ന് പരമേശ്വരനും തോന്നിത്തുടങ്ങി. എട്ടുവര്‍ഷം കഴിഞ്ഞ് 2008ലാണ് ചില സുഹൃത്തുക്കളുടെ പ്രേരണയില്‍ വീണ്ടും നാട്ടില്‍പോകാന്‍ ശ്രമം നടത്തിയത്. നാട്ടിലെ സുഹൃത്തിനെ വിളിച്ച് സ്‌പോണ്‍സറുടെ വിവരങ്ങള്‍ മനസിലാക്കി.
എന്നാല്‍, സ്‌പോണ്‍സറെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിനുകീഴില്‍ പരമേശ്വരന്‍ എന്നയാള്‍ക്ക് വിസ കൊടുത്തിട്ടില്ലെന്നായിരുന്നു. അതോടെ ആ വഴിയും അടഞ്ഞു. 2007ല്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ് പുതുക്കിയിരുന്നു.
ഒരു തവണ പരിചയക്കാരാനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിസ പുതുക്കുന്ന കാര്യത്തില്‍ ശ്രമം നടത്താമെന്നുപറഞ്ഞ് പാസ്‌പോര്‍ട്ട് വാങ്ങിക്കൊണ്ട് പോയെങ്കിലും പിന്നീട് കൈയൊഴിഞ്ഞു. അതിനിടയില്‍ കല്യാണം കഴിഞ്ഞ പെണ്‍മക്കളില്‍ രണ്ടാമത്തെയാള്‍ക്ക് മൂന്ന് കുട്ടികളും അവസാനത്തെയാള്‍ക്ക് രണ്ടു കുട്ടികളും പിറന്നു.
അവരയൊന്നും പരമേശ്വരന്‍ ഇതുവരെ കണ്ടിട്ടില്ല. ഫോണിലൂടെ അച്ഛച്ചാ എന്ന് വിളിക്കും. അതാണ് പേരക്കുട്ടികളുമായുള്ള ഏക ബന്ധം. ഇതു പറയുമ്പോള്‍ അദ്ദേഹത്തിന് കണ്ഠമിടറി. പ്രായം 63 ആയി. വരുമ്പോള്‍ ഉണ്ടായിരുന്ന പല്ലുകള്‍ പലതും കൊഴിഞ്ഞുപോയി. ശരീരത്തിന് ക്ഷീണം ബാധിച്ചുതുടങ്ങി. ര
ണ്ടു മാസത്തോളമായി ജോലിയുമില്ല. ഇനിയും അധികകാലം മരുഭൂമിയുടെ കാഠിന്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് പൊതുമാപ്പ് പ്രഖ്യാപിക്കുംമുന്‍പ് കഴിഞ്ഞമാസം എംബസിയുടെ സഹായം തേടിയത്. ശരിയാവുകയാണെങ്കില്‍ നാട്ടിലേക്കു മടങ്ങാനുള്ള ഓപ്പണ്‍ ടിക്കറ്റും കരുതിയിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞിട്ട് കാലം കുറേയായതിനാല്‍ അവിടെനിന്ന് സി.ഐ.ഡി ഓഫിസിലേക്കു പറഞ്ഞുവിട്ടു. ഇത്രയും കാലം വിസ പുതുക്കാത്തതിന്റെ പിഴതന്നെ അര ലക്ഷത്തിലേറെ റിയാല്‍ വരും. സി.ഐ.ഡി ഓഫിസില്‍നിന്ന് കിട്ടിയ പേപ്പറുമായി ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പൊതുമാപ്പെന്ന സന്തോഷവാര്‍ത്ത എത്തിയത്. അതിന് അപേക്ഷ നല്‍കേണ്ടതെങ്ങനെയെന്ന് പരമേശ്വരന് അറിയുമായിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് സുഹൃത്തുക്കളില്‍നിന്ന് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡെസ്‌കിനെക്കുറിച്ചറിഞ്ഞത്. മന്‍സൂറയിലെ ഹെല്‍പ്പ് ഡെസ്‌ക് ഓഫിസ് അദ്ദേഹത്തിനുവേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
പാസ്‌പോര്‍ട്ടും ഓപ്പണ്‍ ടിക്കറ്റും കൈവശമുള്ളതിനാല്‍ നാട്ടിലേക്കു മടങ്ങുന്നതിന് മറ്റ് തടസങ്ങളുമൊന്നുമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെല്‍പ്പ് ഡെസ്‌ക് കേരള ഘടകത്തിന്റെ ചുമതലയുള്ള സുബൈര്‍ വല്ലപ്പുഴ പറഞ്ഞു. അവധിദിവസങ്ങള്‍ കഴിഞ്ഞ് സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ വിവിധതരത്തിലുള്ള അന്‍പതിലേറെ കേസുകളാണ് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡെസ്‌കിന്റെ പരിഗണനയ്ക്ക് എത്തിയതെന്ന് അതിന്റെ ചുമതലയുള്ള മൊയ്‌നുദ്ദീന്‍ മുതുവടത്തൂര്‍ പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ക്ക് 70516482 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  3 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  3 days ago