ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം
ഫുജൈറ: ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയ മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം (MoHESR).
ഫുജൈറ ഫ്രീ സോൺ അതോറിറ്റിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സർവകലാശാലയുടെ പ്രവർത്തന സംവിധാനങ്ങളിലും അക്കാദമിക് പ്രോഗ്രാം ഡെലിവറി നിയന്ത്രണങ്ങളിലും വീഴ്ചകൾ കണ്ടെത്തിയത്.
മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ മിഡോഷ്യൻ സർവകലാശാലയുടെ ഫുജൈറ ഓഫീസ് രജിസ്ട്രേഷൻ സേവനങ്ങൾ നൽകുകയും പ്രോഗ്രാമുകൾ നടത്തുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി. യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
വ്യക്തമായ ഗുണനിലവാര ഉറപ്പ് സംവിധാനമില്ലാതെ സർവകലാശാല ഓൺലൈൻ അക്കാദമിക് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്തിരുന്നു. അധികാരികൾക്ക് സമർപ്പിച്ച വിദ്യാർത്ഥികളുടെയും പ്രോഗ്രാം ഡാറ്റയുടെയും സൈറ്റിൽ യഥാർത്ഥത്തിൽ നിരീക്ഷിച്ചവയുടെയും ഇടയിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതും അംഗീകാരം പിൻവലിക്കാൻ കാരണമായി.
നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, സ്ഥാപനം ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ സമഗ്രമായ പരിശോധനയും സാങ്കേതിക വിലയിരുത്തലും മന്ത്രാലയം നടത്തിയിരുന്നു. മൂല്യനിർണ്ണയ ഫലങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം സർവകലാശാലയുടെ അംഗീകാരം പിൻവലിച്ചത്. ഇതോടെ, MoHESR-ന്റെ ഔദ്യോഗിക അംഗീകാര പട്ടികയിൽ സ്ഥാപനത്തിന്റെ പദവി അംഗീകാരമില്ലാത്തത് (Not Accredited) എന്നാക്കി മാറ്റി.
വിദ്യാർത്ഥികളെയും അക്കാദമിക് സമൂഹത്തെയും സംരക്ഷിക്കുന്നതിനും എമിറേറ്റിലുടനീളമുള്ള അക്കാദമിക് യോഗ്യതകളുടെ വിശ്വാസ്യത നിലനിർത്തുന്നതിനും വേണ്ടിയാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
"എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിശ്വസനീയമായ പഠന അന്തരീക്ഷം നിലനിർത്തുന്ന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലൈസൻസില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടയാനും മന്ത്രാലയം ലക്ഷ്യമിടുന്നു," MoHESR പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രവേശനത്തിന് മുൻപ് അക്കാദമിക് സ്ഥാപനങ്ങൾക്കും അവയുടെ പ്രോഗ്രാമുകൾക്കും ശരിയായ ലൈസൻസും അംഗീകാരവും ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
MoHESR-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ് സെന്ററുമായി 800511 എന്ന നമ്പറിൽ ബന്ധപ്പെട്ടോ സ്ഥാപനത്തിന്റെ അംഗീകാരം പരിശോധിക്കാവുന്നതാണ്. ഉയർന്ന തലത്തിലുള്ള സുതാര്യതയും നിയമപാലനവും ഉറപ്പാക്കുന്നതിന് പ്രാദേശിക, ഫെഡറൽ അധികാരികളുമായി സഹകരിച്ച് നിയന്ത്രണ മേൽനോട്ടവും ഭരണവും മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.
the uae ministry has revoked the accreditation of mid ocean university following serious legal violations. the decision underscores the government’s commitment to maintaining high educational standards and ensuring compliance with regulatory requirements. students and stakeholders are advised to stay informed about the impact of this action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."