HOME
DETAILS

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

  
Web Desk
December 08, 2025 | 5:01 PM

bjp plans to attack on temples before local body election in kerala says former young leader

തൃശൂര്‍: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി കലാപത്തിന് ശ്രമിക്കുന്നതായി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍. തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊടുങ്ങല്ലൂരിലെ പ്രധാന ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി യോഗത്തില്‍ ഗൂഢാലോചന നടന്നതായി രാജിവെച്ച എം സച്ചിദാനന്ദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിവന്നാല്‍ ആരാധനാലയങ്ങള്‍ ആക്രമിച്ച് കലാപം നടത്തണമെന്ന് മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചെന്ന് യോഗത്തില്‍ പറഞ്ഞെന്നാണ് സച്ചിദാനന്ദന്റെ വെളിപ്പെടുത്തല്‍. കെഎസ് യു മുന്‍ ജില്ല സെക്രട്ടറിയായിരുന്ന സച്ചിദാനന്ദ് ഈ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. 

തൃശൂര്‍ പൂരം കലക്കല്‍ മാതൃകയില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഇതിനായി പ്രമുഖ നേതാവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും സച്ചിദാനന്ദ് ആരോപിച്ചു. സംഭവത്തില്‍ തെളിവ് സഹിതം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സച്ചിദാനന്ദ് വെളിപ്പെടുത്തി. 

വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ബിജെപിയുമായി സഹകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിവെച്ചതെന്നും, കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സച്ചിദാനന്ദ് കൂട്ടിച്ചേര്‍ത്തു.

a young leader who resigned from the party revealed that bjp was trying to create trouble ahead of the elections. just before the local elections, a secret plan was discussed in a bjp meeting to attack major temples in kodungallur, said m. sachidanand in a press conference.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  3 days ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  3 days ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  3 days ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  3 days ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  3 days ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  3 days ago
No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  3 days ago