HOME
DETAILS

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

  
Web Desk
December 08, 2025 | 5:56 PM

indian railways has started special train bookings after indigo airlines flight crisis

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന പ്രതിസന്ധി തുടരുന്നതിനിടെ സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങിയവര്‍ക്കായി ഹൈദരബാദിലേക്കും, ചണ്ഡീഗഡിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. 

കോട്ടയം-ഹൈദരാബാദ് സ്‌പെഷല്‍ (07086) ഡിസംബര്‍ 10ന് രാവിലെ 7.45ന് പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 1.35ന് ഹൈദരാബാദിലെത്തും. കേരളത്തില്‍ എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. 15 തേര്‍ഡ് എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. 

തിരുവനന്തപുരം- ചണ്ഡീഗഡ് സ്‌പെഷ്യല്‍ (06192) ട്രെയിന്‍ ഡിസംബര്‍ 10ന് രാവിലെ 7.45ന് പുറപ്പെട്ട് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2ന് ചണ്ഡീഗഡിലെത്തും. കോട്ടയം, മംഗളുരു, പന്‍വേല്‍, നിസാമുദ്ധീന്‍ വഴിയാണ് സര്‍വീസ്.

അതേസമയം ഇൻഡി​ഗോ വിമാനങ്ങൾ റദ്ദാക്കിയ നടപടി രാജ്യത്തെ ആഭ്യന്തര വിമാന സർവീസ് മേഖലയെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നാണ് വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ വാദം. കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നു. 

അതിനിടെ രാജ്യവ്യാപകമായ റദ്ദാക്കലിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്. ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചെന്നാണ് കണക്കുകൾ.

while the indigo flight crisis continues, indian railways has started special train bookings. special trains have been arranged to hyderabad and chandigarh for passengers whose flights were cancelled.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  4 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  4 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago