ഓണം, ബലിപെരുന്നാള്‍ ആഘോഷം നടത്തി
കൂറ്റനാട്: മുടവന്നൂര്‍ ഐ.ഇ.എസ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓണം ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളമത്സരം, മൈലാഞ്ചിയിടല്‍, വടംവലി മത്സരം തുടങ്ങിയ പരിപാടികള്‍ നടത്തി. വി.ടി ബല്‍റാം എം.എല്‍.എ,നാലകത്ത് അലി, അലി ഉള്ളന്നൂര്‍, ഇബ്രാഹിംകുട്ടി ചിറ്റപ്പുറത്ത്, മുഹമ്മദ് ഷാഫി, ശ്രീജ, ഷൗക്കത്ത് അലി, എം.കെ നാരായണന്‍കുട്ടി സംബന്ധിച്ചു.
പട്ടാമ്പി: അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ മാനേജ്‌മെന്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം സി.കെ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള ഓണകിറ്റ് വിതരണം നടത്തി. പ്രിന്‍സിപ്പല്‍ സുരേഷ് അധ്യക്ഷനായി. കെ.പി നമ്മിണി, അഷ്‌റഫ് സംസാരിച്ചു.
പാലക്കാട്: പള്ളിപ്പുറം യൂനിയന്‍ യു.പി. സ്‌കൂള്‍ ഓണാഘോഷവും അധ്യാപക അവാര്‍ഡ് ദാനവും പാലക്കാട് ഇന്നര്‍ വീല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ ജയേഷ് ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ മിനി ബാബു, ഇന്നര്‍ വീല്‍ പ്രസിഡന്റ് ശാന്തി, കാമാക്ഷി, ധന്യ, വേദിക, ബീറ്റ് ഓഫിസര്‍ ബിനു രാമചന്ദ്രന്‍, പി.എന്‍. ഗീത, എസ് സുനന്ദ, എസ് അബ്ദുല്‍ഖാദര്‍, എ.പി. അഹമ്മദ് സാലിഹ് പ്രസംഗിച്ചു. ഇന്നര്‍ വീല്‍ ക്ലബ് നാഷണല്‍ ബില്‍ഡേഴ്‌സ് വാര്‍ഡ് പള്ളിപ്പുറം യൂനിയന്‍ യു.പി. സ്‌കൂളിലെ ഉറുദു അധ്യാപകന്‍ എ.പി. അഹമ്മദ് സാലിഹിന് നല്‍കി ആദരിച്ചു. തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഓണസദ്യയും കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.
വല്ലപ്പുഴ: സമൂഹത്തിലെ അശരണര്‍ക്ക് സാന്ത്വനമേകിയും പാവപ്പെട്ടവന്റെ കൈപിടിച്ച് കൂടെ നടത്തിയുമാണ് പൊട്ടച്ചിറ എം.ടി.ഐ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇത്തവണ ഓണം ബലി പെരുന്നാള്‍ ആഘോഷിച്ചത്. പാവപ്പെട്ടവരുടെ വീടുകളില്‍ കിറ്റുകളും നല്‍കി. പൂക്കള്‍ വാങ്ങാനും മൈലാഞ്ചിക്കും വേണ്ടി മാറ്റിവെച്ച തുകയില്‍ നിന്ന് ഓരോ വിദ്യാര്‍ത്ഥിയും ഒരു നിശ്ചിത തുക മാറ്റിവെച്ചാണ് കിറ്റുകള്‍ക്കുള്ള തുക കണ്ടെത്തിയത്. സ്‌കൂളില്‍ നടന്ന ആഘോഷത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം നിര്‍വഹിച്ചു. ജോ.സെക്രട്ടറി കെല്ല മുഹമ്മദ് ഹാജി അധ്യക്ഷനായി. ട്രോഫികള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ അസ്മിയ മുഹമ്മദലി, സ്‌കൂള്‍ ജോ.സെക്രട്ടറി മുഹമ്മദലി അന്‍വരി പൊട്ടച്ചിറ, പി.ടി.എ പ്രസിഡന്റ് ടി.ടി അബൂബക്കര്‍ ഹാജി, മേലേതില്‍ ഹനീഫ, മാടാല മുഹമ്മദലി, മാനേജര്‍ വിഷ്ണു മോഹന്‍ പ്രസംഗിച്ചു. ഓണം പെരുന്നാള്‍ കിറ്റുകളുടെ വിതരണം കെല്ല മുഹമ്മദ് ഹാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ. ലതിക നന്ദിയും പറഞ്ഞു.
ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ നടന്ന ഓണാഘോഷം പ്രസിഡന്റ് സിന്ധു മാവറ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ആഘോഷം നടന്നത്. പൂക്കള മത്സരം അടക്കമുളള മത്സരങ്ങള്‍ നടന്നു.
ആനക്കര: സ്‌കൂളുകളില്‍ ഓണക്കളിയും ഓണ സദ്യയും വിദ്യാര്‍ഥികള്‍ ആവേശമായി. ഓണപരിക്ഷകഴിഞ്ഞ് വെള്ളിയാഴ്ച്ചാണ് എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഓണാഘോഷം നടന്നത്.
ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളിലെ ആഘോഷങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, മണികണ്ഠന്‍, പി.ടി.എ പ്രസിഡന്റ് ഷര്‍ഫുദീന്‍ കളത്തില്‍, അധ്യാപകരായ രാജു, രാജേന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ടി.ടി.സി വിദ്യാര്‍ഥികളുടെ പൂക്കളമത്സരം വിവിധ മത്സരങ്ങള്‍ എന്നിവയുണ്ടായി. ആനക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം, വിപുലമായി നടന്നു. ഹെഡ്മാസ്റ്റര്‍ കൃഷ്ണകുമാര്‍, പ്രിയദര്‍ശന്‍, കെ.പ്രസാദ്, തോമ്‌സണ്‍, കാമരാജ്, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, രവീന്ദ്രന്‍ നേതൃത്വം നല്‍കി.
പട്ടാമ്പി: ഓണം-പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് കൊണ്ടൂര്‍ക്കര അല്‍ഹിദായ ഇംഗ്ലീഷ് സ്‌കൂള്‍ സഹപാഠിക്ക് പുടവ സമ്മാനിച്ച് ആഘോഷപരിപാടികളെ വേറിട്ടതാക്കി.കിസ്‌വ എന്ന പേരില്‍ അനാഥ വിദ്യാര്‍ഥികള്‍ക്ക് പുടവ നല്‍കുന്ന സംരഭത്തിന് തുടക്കം കുറിച്ച് രണ്ട് മാസം മുമ്പ് തന്നെ വിദ്യാര്‍ഥികള്‍ പണം സ്വരൂപിച്ചു. വിദ്യാര്‍ഥികള്‍ പിരിച്ചെടുത്ത ഫണ്ടിന്റെ ഉദ്ഘാടനം സി.എ റാസി അബ്ദുറഹ്മാന് നല്‍കി നിര്‍വഹിച്ചു. എ.പി അബു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."