HOME
DETAILS

ദോഹ എയർ പോർട്ടിൽനിന്ന് റിയാദ് എയർ പോർട്ടിലേക്ക് ബുള്ളറ്റ് ട്രെയിൻ: ഖത്തറും സഊദി അറേബ്യയും ധാരണയിലൊപ്പിട്ടു

  
December 09, 2025 | 1:43 AM

Doha-Riyadh Bullet Train Project Both countries sign agreement

ദോഹ: ഖത്തറും സഊദി അറേബ്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സഊദിയിലെ റിയാദിൽ നിന്ന് ദോഹയിലേക്കും തിരിച്ചും ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിൽ ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടു.

ആറു വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ആരംഭിച്ച് സഊദി നഗരങ്ങളായ അൽ ഹുഫൂഫ്, ദമ്മാം വഴി ഖത്തറിലെ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ അവസാനിപ്പിക്കുന്ന വിധത്തിലാണ് യാത്ര ചെയ്യുക. മണിക്കൂറിൽ മുന്നൂറ്‌ കിലോ മീറ്റർ വേഗത്തിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനിൽ ദോഹയിൽ നിന്നും റിയാദിലേക്ക് രണ്ടു മണിക്കൂർ മാത്രമാണ് യാത്രാ ദൈർഘ്യം.

 

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ചരിത്ര പ്രാധാന്യമുള്ള സഊദി സന്ദർശനത്തിലാണ് ഖത്തർ അമീറും സഊദി കിരീടാവകാശിയായ മുഹമ്മദ്‌ ബിൻ സൽമാനും ചേർന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള കരാറിൽ ഒപ്പ് വെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും ഖത്തറിന്റെയും സഊദിയുടെയും വിഷൻ 2030 ഭാഗമായ പദ്ധതികൾക്ക് പരസ്പരം സഹകരണം ഉറപ്പാക്കുന്നത് വരെയുള്ള പല തീരുമാനങ്ങളും ഖത്തർ അമീറിന്റെ സഊദി സന്ദർശനത്തിൽ കൈക്കൊണ്ടിട്ടുണ്ട്.

Saudi Arabia and Qatar have signed a formal agreement to construct high-speed rail connecting their capitals, the first project of its kind between the two Gulf states that were once deeply at odds.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  7 days ago
No Image

വി.എസിന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് കുടുംബം; 'ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്' അരുൺ കുമാർ

Kerala
  •  7 days ago
No Image

കുവൈത്തിലെ ജഹ്‌റയിലെ ക്യാമ്പിൽ തീപിടുത്തം; ഒരാൾ മരിച്ചു

Kuwait
  •  7 days ago
No Image

സൂപ്പർതാരത്തിന് പരുക്ക്; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  7 days ago
No Image

ഒമാനിലെ ഇന്ത്യന്‍  സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം 

oman
  •  7 days ago
No Image

സ്കൂളിൽ കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നു ബി.ജെ.പി നേതാവിന്റെ വ്യാജ പരാതിയിൽ പ്രധാനാധ്യാപകനെ പുറത്താക്കി, സ്കൂൾ ഒന്നടങ്കം എതിർത്തതോടെ തിരിച്ചെടുത്തു 

National
  •  7 days ago
No Image

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രിം കോടതിയെ സമീപിച്ച് പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി

National
  •  7 days ago
No Image

ടി-20 ലോകകപ്പിൽ ആ ടീമിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടും: പ്രവചനവുമായി ഗവാസ്കർ

Cricket
  •  7 days ago
No Image

സ്വന്തം പറമ്പിലെ ചന്ദനം ഇനി ഉടമസ്ഥന് വിൽക്കാം: വന നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

Kerala
  •  7 days ago