മലയാളി യുവതിയുടെ ബലാത്സംഗ പരാതി വ്യാജം; കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് കള്ളം
ബെംഗളൂരു: ക്യാബ് ഡ്രൈവറും സംഘവും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന മലയാളി യുവതിയുടെ പരാതിയിൽ വൻ വഴിത്തിരിവ്. യുവതി നൽകിയ പരാതി വ്യാജമാണെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. യാത്രകൾക്കായി വിളിച്ചിരുന്ന ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വ്യാജ പരാതി നൽകിയ സാഹചര്യം
ക്യാബ് ഡ്രൈവറുമായി യുവതിക്കുണ്ടായിരുന്ന അടുപ്പം നാട്ടിലെ ആൺസുഹൃത്ത് കണ്ടുപിടിച്ചപ്പോൾ, അതിൽ നിന്ന് രക്ഷപ്പെടാനായിരുന്നു യുവതി വ്യാജ ആരോപണം ഉന്നയിച്ചത്.
സംഭവം നടന്നത് ഇങ്ങനെ
ബെംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറുമായി പരിചയത്തിലാവുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു.ഇരുവരും ഒരുമിച്ച് നൈറ്റ് ക്ലബ്ബിൽ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.പിന്നീട് യുവതി കേരളത്തിലെത്തിയപ്പോൾ നാട്ടിലെ ആൺസുഹൃത്ത് കഴുത്തിലെ മുറിപ്പാട് കാണാനിടയായി.ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ക്യാബ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന് യുവതി കള്ളം പറഞ്ഞു.ഇത് വിശ്വസിച്ച ആൺസുഹൃത്ത് യുവതിയുമായി ബെംഗളൂരുവിലെത്തി മഡിവാള പൊലിസിൽ പരാതി നൽകി.കേസ് ബാനസ് വാടി പൊലിസിന് കൈമാറുകയായിരുന്നു.
പ്രാഥമികമായി വിവരങ്ങൾ ശേഖരിച്ചപ്പോൾ തന്നെ യുവതി പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പൊലിസിന് മനസ്സിലായി.തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞതും പരാതി വ്യാജമാണെന്ന് തെളിഞ്ഞതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."