ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് വിഡി സതീശന്‍; തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായ തിരിച്ചുവരവാണ് നടത്തുക എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 14 ജില്ലകളിലെയും പര്യടനം പൂര്‍ത്തിയാക്കിയപ്പോള്‍ മനസിലായത് വളരെ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നാണ്. ജനം യുഡിഎഫിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
രണ്ട് കാരണങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ പ്രധാനം . ഒന്ന് സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ആളുകളെ അമ്പരപ്പിച്ച് നിര്‍ത്തുകയാണ്. ശ്രീകോവിലിലെ സ്വര്‍ണ മോഷണത്തില്‍ ഉള്ളത് സിപിഎമ്മിന്റെ ഉന്നത നേതാക്കളടക്കമാണ്.
അവരെ ഇപ്പോഴും സിപിഎം സംരക്ഷിച്ച് നിര്‍ത്തുകയാണ്. സര്‍ക്കാര്‍ അതിന് കുട പിടിച്ച് നില്‍ക്കുകയുമാണ്. അവസാനഘട്ടത്തില്‍ അന്വേഷണം മറ്റ് ഉന്നതരിലേക്കും എത്തേണ്ടതായിരുന്നു. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അതിസമ്മര്‍ദ്ദമുണ്ടായെന്നും സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ കേരളത്തില്‍ മുഴുവന്‍ അതിശക്തമായ പ്രതിഷേധമാണ് ഉള്ളത്. ഇത്തവണ പതിവില്‍ അപ്പുറമുള്ള മുന്നൊരുക്കം നടത്തി. ടീം യുഡിഎഫ് ആയാണ് മത്സരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലാപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും വന്‍വിജയം നേടുകയും ചെയ്യും.
മുന്‍സിപ്പാലിറ്റിയില്‍ നേരത്തെ തന്നെ മുന്നേറ്റം ഉണ്ട്. ഇത്തവണ ജയിക്കാത്ത സ്ഥലങ്ങളില്‍ വിജയിക്കും. എല്ലാരംഗത്തും വ്യക്തമായ മേല്‍ക്കൈ ഉണ്ടാകുമെന്ന് സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഏറ്റവും ക്രൂരകൃത്യം ചെയ്യുന്ന ആളുകളെ വെള്ളപ്പൂശുന്ന ഇടമാണ് സോഷ്യല്‍മീഡിയ .
മര്യാദക്ക് നടക്കുന്ന മാന്യന്‍മാരെ തെറിയഭിഷേകം നടത്തുകയും ചെളികൊണ്ട് വാരിപ്പൊത്തുകയുമാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ വില്‍പ്പന ചരക്കാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
Opposition Leader VD Satheesan stated that the United Democratic Front (UDF) is set for a historic comeback in the Kerala local body elections. After completing a tour of all 14 districts, he observed a high level of enthusiasm among UDF workers and said that the public is waiting for the Front’s return. He spoke to the media after casting his vote. Satheesan said the election outcome would mainly be driven by two factors: strong public sentiment against the state government and issues like the Sabarimala temple controversies. He alleged that senior CPI(M) leaders were involved in the Sabarimala temple gold theft case and were being protected by the party and the government. According to him, the investigation faced pressure from the Chief Minister’s Office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."