നിര്‍ധന കുടുംബത്തിന് വൈദ്യുതി നല്‍കി കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഓണാഘോഷം
മലമ്പുഴ;നിര്‍ദ്ധന കുടുംബത്തിന് വൈദ്യുതി നല്‍കി കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഓണാഘോഷം. അകമലവാരം, വലിയകാട്, മൂപ്പന്‍ചോല ഏമൂരാന്റെ ഭാര്യ പെട്ടയ്ക്കാണ് സൗജന്യമായി വൈദ്യുതികണക്ഷന്‍ നല്‍കിയത്.
ജീവനക്കാര്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അമ്മയും രണ്ടുമക്കളുമടങ്ങുന്ന ആദിവാസി നിര്‍ധന കുടുംബത്തിന് വയറിങ് നടത്തി കരുതല്‍ നിക്ഷേപം അടച്ച് വീട് വൈദ്യുതീകരിച്ച് നല്‍കിയത്.
മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അസി. എന്‍ജിനീയര്‍ കെ. പരമേശ്വരന്‍ അധ്യക്ഷനായി. ഓണക്കോടി വിതരണം സബ് എന്‍ജിനീയര്‍മാരായ മുരളീധരന്‍, നൗഷാദ് നിര്‍വ്വഹിച്ചു. മണി കുളങ്ങര സ്വാഗതവും, പഞ്ചായത്തംഗം തോമസ് നന്ദിയും പറഞ്ഞു.
സെക്ഷനില്‍ ഓണപൂക്കളവും, ഓണസദ്യയും നടത്തി. കെ. ഹരിഹരന്‍, ജയകൃഷ്ണന്‍. കെ, രവീന്ദ്രനാഥന്‍. പി, ശെല്‍വരാജന്‍, പ്രകാശം, സതീഷ് കുമാര്‍ പി.എം, സുഗതന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."