HOME
DETAILS

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

  
December 09, 2025 | 7:51 AM

 South African captain Aiden Markram has spoken about the Indian T20I team

ഇന്ത്യ-സൗത്ത് ആഫ്രിക്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്നാണ് തുടക്കമാവുന്നത്‌. പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ് നടക്കുന്നത്. ടെസ്റ്റ് പരമ്പര സൗത്ത് ആഫ്രിക്ക നേടിയപ്പോൾ ഇന്ത്യ ഏകദിന പരമ്പര കൈപ്പിടിയിലാക്കി തിരിച്ചുവരികയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടി-20 ടീമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണെന്നും എന്നാലും ഇന്ത്യ ശക്തമായ ടീമാണെന്നുമാണ് സൗത്ത് ആഫ്രിക്കൻ നായകൻ പറഞ്ഞത്. 

''വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്. പക്ഷെ ഇപ്പോഴും ഇന്ത്യ ശക്തമായ ടീമാണ്. ഞങ്ങൾക്ക് പ്രത്യേക പദ്ധതികൾ ഒന്നുമില്ല. ഇത് ടി-20 ക്രിക്കറ്റാണ്. ആവേശകരമായ ഒരു ഫോർമാറ്റ് ആണിത്. ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന ശൈലിയാണത്. കളി ആസ്വദിക്കാനും താരങ്ങളുടെ കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു'' എയ്ഡൻ മാർക്രം പറഞ്ഞു. 

ഇന്ത്യ ടി-20 സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ്‌ സിങ്.  

സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്  

എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഒട്ട്നീൽ ബാർട്ട്‌മാൻ, കേശവ് മഹാരാജ്, ക്വെനായ് മാർട്ട്മാൻ, കേശവ് മഹാരാജ്.

The India-South Africa five-match T20I series begins today. The first match of the series will be played in Cuttack. While South Africa won the Test series, India was coming back with the ODI series under its belt. Ahead of the first match of the series, South African captain Aiden Markram has spoken about the Indian T20I team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  9 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  9 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  9 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  9 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  9 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  9 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  9 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  9 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  9 days ago