HOME
DETAILS

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

  
December 09, 2025 | 9:20 AM

uae announces new laws and reforms for 2026 to enhance quality of life

യുഎഇയിലെ ജനജീവിതം കൂടുതൽ എളുപ്പവും സംതൃപ്തവുമാക്കാൻ ലക്ഷ്യമിട്ട് 2026-ൽ നിരവധി പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 

വരാനിരിക്കുന്ന വർഷത്തേക്ക് ഏറ്റവും വലിയ ഫെഡറൽ ബജറ്റിനാണ് രാജ്യം അംഗീകാരം നൽകിയിരിക്കുന്നത്. മാത്രമല്ല, എല്ലാ മേഖലകളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ യുഎഇക്ക് വ്യക്തമായ പദ്ധതികളുണ്ട്. പുതിയ സാങ്കേതികവിദ്യകളും പരിഷ്കരിച്ച നിയമങ്ങളും മുൻഗണനയിൽ വന്നുകൊണ്ട്, യുഎഇയുടെ ശ്രദ്ധ ഇപ്പോൾ ഭാവിയിലേക്കാണ്. ഈ സാഹചര്യത്തിൽ, 2026ൽ യുഎഇയിലെ ചില പ്രധാന മാറ്റങ്ങളെക്കുറിച്ചാണ് ഇവിടെ വീശദീകരിക്കുന്നത്.

1) പഞ്ചസാര നികുതി (Sugar Tax)

2026 ജനുവരി ഒന്ന് മുതൽ പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് നികുതി ഈടാക്കുന്ന രീതിയിൽ മാറ്റം വരും.

നിലവിൽ ഉൽപ്പന്നത്തിന്റെ വിഭാഗം അനുസരിച്ച് 50 ശതമാനം ആണ് നികുതി ആയി ഈടാക്കുന്നത്. എന്നാൽ ഇനി മുതൽ, പാനീയത്തിലെ പഞ്ചസാരയുടെ അളവിനെ ആശ്രയിച്ചിരിക്കും നികുതി ഈടാക്കുക.

2) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം (Single-Use Plastic Ban) 

രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി, 2026 ജനുവരി ഒന്ന് മുതൽ ഇവയുടെ ഇറക്കുമതി, ഉത്പാദനം, വിൽപന എന്നിവയ്ക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇതിന്റെ ആദ്യ ഘട്ടമായി 2024-ൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, 25 ഫിൽസ് (Fils) താരിഫ് ചുമത്തുകയും ചെയ്തിരുന്നു.

നിരോധിക്കപ്പെട്ടവയിൽ സ്റ്റിററുകൾ, സ്റ്റൈറോഫോം പാത്രങ്ങൾ, ടേബിൾ കവറുകൾ, കോട്ടൺ സ്വാബുകൾ, സ്ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ എന്നിവ ഉൾപ്പെട്ടിരുന്നു.

ഇനി മുതൽ പ്ലാസ്റ്റിക് കപ്പുകളും അടപ്പുകളും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറികൾ (സ്പൂൺ, ഫോർക്ക്), പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്‌നറുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയ്ക്കും നിരോധനം ബാധകമാകും.

3. മൂല്യവർദ്ധിത നികുതി നിയമങ്ങൾ (VAT Rules) 

2026-ൽ പുതിയ മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങൾ നടപ്പിലാക്കും. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടാമ് ഈ നടപടി.  

പുതിയ നിയമപ്രകാരം, റിവേഴ്സ് ചാർജ് സംവിധാനം (Reverse Charge Mechanism) ഉപയോഗിക്കുമ്പോൾ ഇനി മുതൽ നികുതിദായകർ സ്വയം ഇൻവോയ്സുകൾ (Self-invoices) നൽകേണ്ട ആവശ്യമില്ല.

നികുതി സംബന്ധമായ കണക്കുകൾ ശരിയാക്കിയ ശേഷം, അധികമായി അടച്ച തുക തിരികെ ലഭിക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അഞ്ച് വർഷത്തെ സമയപരിധിയും ലഭിക്കും.

4. നികുതി പരിഷ്കാരങ്ങൾ (Tax Reforms) 

2026 മുതൽ രാജ്യത്ത് പുതിയ നികുതി പരിഷ്കാരങ്ങൾ വരും. നികുതിദായകർക്ക് കാര്യങ്ങൾ എളുപ്പമാക്കാനും സുതാര്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.  

നികുതി റീഫണ്ടുകൾ (Refunds) ക്ലെയിം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് വ്യക്തമായ നിയമങ്ങളും സമയപരിധികളും ഉണ്ടാകും.

ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (FTA) ഓഡിറ്റ്, അന്വേഷണ അധികാരങ്ങൾ വിപുലീകരിക്കും. ഇത് തർക്കങ്ങൾ കുറയ്ക്കാനും വേഗത്തിൽ പരിഹരിക്കാനും സഹായിക്കും.

5. ബിസിനസ്സുകൾക്ക് ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു (Mandatory e-invoicing) 

2026ൽ യുഎഇ ഘട്ടം ഘട്ടമായി ഇ-ഇൻവോയ്സിംഗ് സംവിധാനം നടപ്പിലാക്കും. 2026-ന്റെ പകുതിയോടെ രാജ്യമെമ്പാടും ഇ-ഇൻവോയ്സിം​ഗ് സംവിധാനം നിലവിൽ വരും. 

ഈ പുതിയ സംവിധാനത്തിൽ, ബിസിനസ്സുകൾ സ്റ്റാൻഡേർഡ് ഇലക്ട്രോണിക് ഫോർമാറ്റിലൂടെ മാത്രമേ ഇൻവോയ്സുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളൂ (PDF-കളോ സ്കാൻ ചെയ്ത പകർപ്പുകളോ പോരാ).

ഈ ഇ-ഇൻവോയ്സുകൾ ഇൻവോയ്സ് നൽകുന്ന പ്രക്രിയയെ ഓട്ടോമേറ്റ് ചെയ്യുകയും നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യും.

The UAE government has introduced several new laws and reforms set to take effect in 2026, aiming to improve the quality of life for residents and make the country a more attractive place to live and work. The changes include updates to tax laws, employment regulations, traffic rules, and environmental initiatives, reflecting the UAE's commitment to sustainability, innovation, and economic growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  2 days ago
No Image

'ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല'; എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍

Kerala
  •  2 days ago
No Image

'നിങ്ങള്‍ ഭരണഘടനയുടെ സംരക്ഷകരാണ്, കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം, ജനാധിപത്യത്തെ രക്ഷിക്കണം'- ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി

National
  •  2 days ago
No Image

അയർലൻഡിൽ സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം; ഇന്ത്യൻ വിദ്യാർത്ഥി കുറ്റക്കാരനെന്ന് കോടതി

crime
  •  2 days ago
No Image

സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്

Kerala
  •  2 days ago
No Image

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

National
  •  2 days ago
No Image

കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ ഒഴുക്ക്

Kerala
  •  2 days ago
No Image

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

Kerala
  •  2 days ago
No Image

'കോലിയായിരുന്നെങ്കിൽ സ്മിത്തിന്റെ അച്ഛൻ പോലും ഓടിയേനെ'; ബാബർ അസമിനെതിരെ പരിഹാസവുമായി പാകിസ്ഥാൻ താരം

Cricket
  •  3 days ago
No Image

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

Kerala
  •  3 days ago


No Image

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിൽ സ്ത്രീകളെ കൊണ്ടുപോയി വ്യാജ വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്രയിൽ പരാതി

crime
  •  3 days ago
No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  3 days ago