HOME
DETAILS

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

  
December 09, 2025 | 9:22 AM

sanju samson need four runs to create a new record in t20

സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്നാണ് തുടക്കമാവുന്നത്‌. പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ് നടക്കുന്നത്. ഡിസംബർ 11ന് മുല്ലാൻപൂരിൽ രണ്ടാം മത്സരവും 14ന് ധർമ്മശാലയിൽ മൂന്നാം മത്സരവും നടക്കും. ഡിസംബർ 17ന് ലഖ്‌നൗവിൽ നാലാം മത്സരവും 19ന് അഹമ്മദാബാദിൽ അവസാന മത്സരവും നടക്കും. 

ഇന്ത്യൻ ടീമിൽ പരുക്കേറ്റ്‌ ഏകദിന പരമ്പരയിൽ നിന്നും പുറത്തായ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും ടി-20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് മാസത്തിന് ശേഷമാണ് ഹർദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. വിക്കറ്റ് കീപ്പർമാരിൽ സഞ്ജു സാംസണും ജിതേഷ് ശർമയും ടീമിൽ ഇടം നേടി. ഈ പരമ്പരയിൽ സഞ്ജു സാംസണ് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. 

മത്സരത്തിൽ നാല് റൺസ് കൂടി നേടിയാൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ നേട്ടമാണ്. ടി-20യിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നീ താരങ്ങളാണ് ഇതിനു മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടുള്ളത്. 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

The five-match T20I series against South Africa begins today. The first match of the series will be played in Cuttack. Sanju Samson has a chance to break a record in this series. If he scores four more runs in the match, a breakthrough awaits Sanju. Sanju has the opportunity to become the sixth Indian player to complete 8000 runs in T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  7 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  7 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  7 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  7 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  7 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  7 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  7 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  7 days ago