ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം
ഇന്ത്യ-സൗത്ത് ആഫ്രിക്ക അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം. അഭിഷേക് ശർമ്മ വളരെയധികം വെല്ലുവിളി സൃഷ്ടിക്കുന്ന താരമാണെന്നാണ് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞത്. അഭിഷേക് ശർമ്മ മാച്ച് വിന്നർ ആണെന്നും അതുകൊണ്ട് തന്നെ ആ വിക്കറ്റ് നേടുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും എയ്ഡൻ മാർക്രം. വ്യക്തമാക്കി.
''സൺറൈസേഴ്സിൽ അഭിയോടൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച ബാറ്ററാണ്. അവനെ നേരത്തെ പുറത്താക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. അദ്ദേഹം ഒരു മാച്ച് വിന്നറാണ്. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴുകയാണ് ഞങ്ങൾക്ക് പ്രധാനം'' എയ്ഡൻ മാർക്രം പറഞ്ഞു.
2025 കലണ്ടർ ഇയറിൽ 17 ടി-20 മത്സരങ്ങളിൽ 756 റൺസ് (ശരാശരി 47.25, സ്ട്രൈക്ക് റേറ്റ് 180+). ഐപിഎൽ 2025-ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 548 റൺസ് (ശരാശരി 54.80) എന്നിങ്ങനെയാണ് അഭിഷേക് അടിച്ചുകൂട്ടിയ റൺസ് കണക്കുകൾ. താരത്തിന്റെ ഈ മിന്നും പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഒട്ട്നീൽ ബാർട്ട്‌മാൻ, കേശവ് മഹാരാജ്, ക്വെനായ് മാർട്ട്മാൻ, കേശവ് മഹാരാജ്.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ് സിങ്.
Ahead of the five-match T20I series between India and South Africa, South African skipper Aiden Markram has heaped praise on Indian opener Abhishek Sharma. The South African captain said that Abhishek Sharma is a very challenging player. Abhishek Sharma is a match winner and therefore getting that wicket is important, Aiden Markram clarified.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."