HOME
DETAILS

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

  
Web Desk
December 09, 2025 | 12:53 PM

IndiGo crisis No matter how big the airline action will be taken Centre warns

ഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാജ്യത്തെ വിമാന കമ്പനികൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ഒരു വിമാന കമ്പനിയെയും അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു വ്യക്തമാക്കിയത്. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ സാധിക്കില്ലെന്നും വിമാന കമ്പനികളെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും പിന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും കെ രാം മോഹൻ നായിഡു പറഞ്ഞു. ലോകസഭയിൽ സംസാരിക്കുകയായിരുന്നു വ്യോമയാന മന്ത്രി.

ഇൻഡിഗോ സർവീസുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക് എത്തിയെന്നും എയർപോർട്ടുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയെന്നും തിരക്കുകളോ മറ്റുള്ള ബുദ്ധിമുട്ടുകളോ ഇല്ലെന്നും യാത്രക്കാർക്കുള്ള നഷ്ടപരിഹാരം, ലഗേജ്‌ കൈകാര്യം, യാത്രക്കാർക്കായുള്ള മറ്റുളള സൗകര്യങ്ങൾ എന്നിവ ഉത്തരവാദിത്തപ്പെട്ടവരുടെ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

ഇൻഡിഗോ പ്രതിസന്ധിയിൽ കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. നിയമ ലംഘനം, പ്രവർത്തന പരാജയം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നീ സാഹചര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും എത്ര വലിയ വിമാന കമ്പനിയായാലും ഇത്തരം സാഹചര്യങ്ങളിൽ നടപടി നേരിടേണ്ടി വരുമെന്നും കെ രാം മോഹൻ നായിഡു പറഞ്ഞു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്താൻ രാജ്യം തയ്യാറല്ല. ഇൻഡിഗോ പ്രതിസന്ധിക്ക് കാരണമായ ഫ്ലൈറ്റ് ടോറി സമയ ക്രമീകരണം പൈലറ്റുമാരുടെ പ്രവർത്തനം മികച്ചതാക്കുന്നതിനായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതാണെന്നും ഇത് നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  2 days ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  2 days ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  2 days ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  2 days ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  2 days ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  2 days ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  2 days ago
No Image

യുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് 

uae
  •  2 days ago