HOME
DETAILS

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

  
Web Desk
December 09, 2025 | 1:41 PM

cpim worker arrested by the police for attempting to cast a fraudulent vote in eranakulam

എറണാകുളം: പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പൊലിസിന്റെ പിടിയിലായി. നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിന്‍സന്‍ എന്ന യുവാവിനെയാണ് പൊലിസ് പിടികൂടിയത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായെത്തി. 

നേരത്തെ തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതായി പരാതി ഉയര്‍ന്നിരുന്നു. കള്ളവോട്ട് ചെയ്യാനായി സിപിഎം ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഉപയോഗിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമെ ഇടുക്കി വട്ടവടയിലും കള്ളവോട്ടിനെ ചൊല്ലി സിപിഎം, ബിജെപി തര്‍ക്കം ഉടലെടുത്തിരുന്നു.

അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി. ഈ ജില്ലകളിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 70% പോളിങ് പിന്നിട്ടു.

എറണാംകുളത്താണ് ഏറ്റവും കൂടുതൽ പോളിങ് ഉള്ളത്. 73.16 ശതമാനമാണ് എറണാംകുളത്തെ പോളിങ്  65.74% പോളിങ്ങോടെ തിരുവന്തപുരമാണ് ഏറ്റവും കുറവ്. ആലപ്പുഴ 72.57%, ഇടുക്കി 70.00%, കോട്ടയം 69.50%, കൊല്ലം 69.11% പത്തനംതിട്ട 65.78% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് കണക്കുകൾ. 

മൂന്ന് കോർപറേഷൻ, 39 മുൻസിപ്പാലിറ്റി, 7 ജില്ല പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമ പഞ്ചായത്ത്, 11168 വാർഡുകൾ എന്നിവിടങ്ങിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.  രണ്ടാം ഘട്ട വോട്ടെടുപ്പ് 11നാണ് നടക്കുന്നത്. തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. 

A CPM worker, Jinson, was arrested by the police for attempting to cast a fraudulent vote in Nambyapuram, Llooruthy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും ഉയര്‍ന്ന നിരക്കില്‍ 

Kuwait
  •  a day ago
No Image

കണ്ണൂരിൽ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; നാടൻ ബോംബെന്ന് സംശയം

Kerala
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

Kerala
  •  a day ago
No Image

മകളുടെ പിന്നാലെ നായ ഓടി; ചോദ്യം ചെയ്തതിന് പിന്നാലെ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ, നാലുപേർ ചികിത്സയിൽ

Kerala
  •  a day ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  a day ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും

oman
  •  a day ago
No Image

ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശബ്ദം കേൾക്കും, അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി

Kerala
  •  a day ago
No Image

ഡിംഡെക്‌സ് 2026: ഹമദ് തുറമുഖത്ത് എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ദോഹയിലെത്തി

qatar
  •  a day ago
No Image

നാല് വോട്ടിനുവേണ്ടി ഞങ്ങൾ വർഗീയത പറയില്ല; മലയാളിയുടെ മണ്ണിൽ ഇടതുപക്ഷത്തിന്റെ വർഗീയത ചിലവാകില്ല; സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ലീഗ്

Kerala
  •  a day ago