ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ സ്വദേശി ഡോക്ടര്‍ നസീര്‍ മല്ലയാണ് പിടിയിലായത്. കേസില്‍ പിടിയിലാകുന്ന ഏഴാമത്തെ പ്രതിയാണ് നസീര്‍. ഇയാളെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നേരത്തെ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജവാദ് സിദ്ദീഖിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സിദ്ദീഖിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിൽ സിദ്ധീഖിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കശ്മീർ കേന്ദ്രീകരിച്ച് അന്വേഷണ സംഘം റെയ്ഡ് തുടരുകയാണ്. ദക്ഷിണ കശ്മീരിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ്. കേസില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത ഡോ അതീല്‍ അഹ്‌മദ് റാത്തര്‍, ഡോ മുസമ്മല്‍ ഷക്കീല്‍, മുഫ്തി ഇര്‍ഫാന്‍ അഹ്‌മദ്, അമീര്‍ റാഷിദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. നേരത്തെ ജമ്മു-കശ്മീര്‍ പൊലിസ് അറ്‌സറ്റ് ചെയ്ത ഇവരിപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ്.
NIA arrests Dr. Naseer Mall, the seventh accused in the Delhi red fort blast case, and remands him for seven days
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."