1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.
470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 വാർഡുകളും 7 ജില്ലാ പഞ്ചായത്തുകളിലെ 182 വാർഡുകളും 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളും 3 കോർപറേഷനുകളിലെ 188 വാർഡുകളും ഉൾപ്പെടും. ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിലുള്ളത്. 3293 പ്രവാസി വോട്ടർമാർ പട്ടികയിലുണ്ട്. ആകെ 38,994 സ്ഥാനാർഥികളാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.
രണ്ടാംഘട്ടത്തിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.
the second phase of voting for the local body elections will be held tomorrow in 7 districts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."