HOME
DETAILS

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

  
December 10, 2025 | 2:35 AM

how much money will get a officers involved in local election work

തിരുനാവായ (മലപ്പുറം): തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെടുന്ന  ഉദ്യോഗസ്ഥർക്ക് 1450 രൂപ വരെ ലഭിക്കും. പോളിങ് ബൂത്തിൽ പ്രധാന ജോലി ചെയ്യുന്ന പ്രിസൈഡിങ് ഓഫിസർക്കും കൗണ്ടിങ് സൂപ്പർവൈസർക്കും 600 രൂപയാണ് പ്രതിദിന അലവൻസ്. പ്രതിദിന വേതനം 350 രൂപയും ഭക്ഷണ അലവൻസ് 250 രൂപയും വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ ടി.എ ആയി 250 രൂപ വീതവും ലഭിക്കും.

പോളിങ് ഓഫിസർ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവർക്ക് പ്രതിദിന അലവൻസ് 500 രൂപയാണ്. പ്രതിദിന വേതനവും ഭക്ഷണ അലവൻസും ടി. എയുമായി 250 രൂപ വീതം ലഭിക്കും. പരിശീലനത്തിൽ പങ്കെടുത്തതിന് പ്രിസൈഡിങ് ഓഫിസർക്കും കൗണ്ടിങ് സൂപ്പർവൈസർക്കും 900 രൂപ വേറെയും ലഭിക്കും. പോളിങ് ഓഫിസർക്കും കൗണ്ടിങ് അസിസ്റ്റൻ്റിനും പരിശീലനത്തിൽ പങ്കെടുത്തതിന് 750 രൂപയാണ് നൽകുന്നത്. 



പോളിങ് ജോലി ചെയ്യുന്ന ഗ്രൂപ്പ് ഡി ജീവനക്കാർക്ക് പ്രതിദിന അലവൻസ് 300 രൂപയാണ്. വേതനം 200 രൂപ നൽകും. ഭക്ഷണ അലവൻസും ടി.എയും 250 രൂപവീതം ലഭിക്കും. സുരക്ഷാജോലി ചെയ്യുന്ന പൊലിസിനും ഹോംഗാർഡിനും 250 രൂപ ഭക്ഷണ അലവൻസ് മാത്രമേ കമ്മിഷൻ നിശ്ചയിച്ചിട്ടുള്ളൂ. മറ്റുള്ളവ പൊലിസ് വകുപ്പ് നൽകണം. പോളിങ് സാധനങ്ങളുടെ വിതരണകേന്ദ്രത്തിലെ ജീവനക്കാർക്ക് 600 രൂപയാണ് പ്രതിദിന അലവൻസ്. വേതനമായി 350 രൂപയും ഭക്ഷണ അലവൻസ് 250 രൂപയും ലഭിക്കും. ഇവർക്ക് ടി.എ ലഭിക്കില്ല.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്ങിനായി നിയോഗിച്ച  ജീവനക്കാർക്ക് പ്രതിദിന അലവൻസ് 500 രൂപയാണ്. 
വേതനവും ഭക്ഷണ അലവൻസും 250 രൂപ വീതവും ലഭിക്കും. വോട്ടെടുപ്പ്, വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്കും വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  2 days ago
No Image

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

തകർത്തടിച്ചാൽ ഇന്ത്യയിൽ ഒന്നാമനാവാം; തിരിച്ചുവരവിൽ ചരിത്രം കുറിക്കാൻ അയ്യർ

Cricket
  •  2 days ago
No Image

യുവതിയുടെ പവർഫുൾ പ്രതികരണം; കൂടെനിന്ന് യാത്രക്കാരും! ബസിനുള്ളിലെ ശല്യക്കാരനെ കൈയ്യോടെ പിടികൂടി പൊലിസിലേൽപ്പിച്ചു

crime
  •  2 days ago
No Image

കൊടുങ്കാറ്റായി ഹർമൻപ്രീത് കൗർ; മുംബൈ ക്യാപ്റ്റന്റെ സ്ഥാനം ഇനി ഇതിഹാസത്തിനൊപ്പം

Cricket
  •  2 days ago
No Image

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാണോ?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

International
  •  2 days ago
No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  2 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  2 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  2 days ago