സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം
നീലേശ്വരം (കാസർകോട്): തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംസ്ഥാനത്തെ 82 സ്ഥാനാർഥികൾക്ക് സുരക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവ്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന 7 ജില്ലകളിലും നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 7 ജില്ലകളിലുമായാണ് സുരക്ഷയൊരുക്കേണ്ട സ്ഥാനാർഥികളുള്ളത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കാസർകോട് ജില്ലയിലെ നീലേശ്വരം നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ. ഷജീർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മുന്നണികളിലെ 82 സ്ഥാനാർഥികൾ നൽകിയ ഹരജി ഒരുമിച്ച് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മിഷൻ, കലക്ടർ, റിട്ടേണിങ് ഓഫിസർമാർ, ഡി.ജി.പി, ജില്ലാ പൊലിസ് മേധാവികൾ, പൊലിസ് ഹൗസ് ഓഫിസർമാർ എന്നിവർക്കാണ് സുരക്ഷ ഒരുക്കാനുള്ള നിർദേശം കോടതി നൽകിയത്. ബൂത്തുപിടുത്തവും സംഘർഷവും പതിവായ സ്ഥലങ്ങളിലെ സ്ഥാനാർഥികളാണ് സുരക്ഷതേടി ഹൈക്കോടതിയെ സമീപിച്ചത്.
high court directs security arrangements for 82 candidates in kerala local body election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."