HOME
DETAILS

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

  
സി.പി സുബൈർ
December 10, 2025 | 4:08 AM

in indiaevery year around fifty thousand children go missing study report

കാസർകോട്: ഓരോ വർഷവും രാജ്യത്തുനിന്ന് അപ്രത്യക്ഷരാകുന്നത് അമ്പതിനായിരത്തോളം കുട്ടികൾ. അഞ്ച് വർഷത്തെ കണക്ക് മാത്രമെടുത്താൽ  233,088 കുട്ടികളെയാണ് കാണാതായത്. 2019 മുതൽ 2023വരെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി കാണാതായ കുട്ടികളുടെ കണക്കാണിത്. 2024, 2025 വർഷത്തെ കണക്കുകൂടി ലഭിച്ചാൽ സ്ഥിതി ഭയാനകമാകും.  2023ൽ  48800 കുട്ടികളാണ് അപ്രത്യക്ഷരായത്. 2022 ൽ 47313, 2021 ൽ  44524, 2020ൽ  43661, 2019ൽ 48790 കുട്ടികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 

എല്ലാവർഷവും പതിനായിരത്തിന് മുകളിൽ കുട്ടികളെ കാണാതാകുന്നത് പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. മുന്നിൽ പശ്ചിമ ബംഗാളാണെങ്കിലും കൂടുതൽ കുട്ടികളെ കണ്ടെത്താനാകാത്തത് ബിഹാറിലാണ്. ഇവിടെ കാണാതായവരിൽ അമ്പത് ശതമാനം പോലും കണ്ടെത്താനായിട്ടില്ല. 

61166 കുട്ടികളെ കാണാതായതിൽ 27630 കുട്ടികളെ കണ്ടെത്തി. എന്നാൽ 33536 കുട്ടികൾ എങ്ങോട്ടുപോയെന്നറിയില്ല. തൊട്ടുപിന്നിൽ ഡൽഹിയിലാണ്. 58239 കുട്ടികളെ കാണാതായതിൽ 29392 കുട്ടികളെ മാത്രമെ കണ്ടെത്താനായിട്ടുള്ളു. 28847 കുട്ടികളുടെ ഒരു വിവരവുമില്ല. ബംഗാളിൽ 86176 കുട്ടികളെ കാണായപ്പോൾ 58,956 കുട്ടികളെ കണ്ടെത്തി. 27220 കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

 മധ്യപ്രദേശിൽ 78936 കുട്ടികളെ കാണാതായതിൽ 56029 കുട്ടികളെ കണ്ടെത്തി. 22907 പേരുടെ വിവരമില്ല. കേരളത്തിൽ10125 കുട്ടികളെയാണ് അഞ്ചുവർഷത്തിനിടെ കാണാതായത്. ഇവരിൽ 9518 കുട്ടികളെ കണ്ടെത്തിയെങ്കിലും 607 പേരുടെ വിവരമൊന്നുമില്ല. മിസോറാമിൽ നിന്ന് 2022ലും 2023ലും കാണാതായത് ഓരോ കുട്ടികളെയാണ്. ഇവരെ കണ്ടെത്തി. ലഡാക്കിൽ നിന്ന് ഏഴ് കുട്ടികളെയാണ് ഇതുവരെ കാണാതായത്. ഈ കാലയളവിനുള്ളിൽ ഒരു കുട്ടിയെപ്പോലും നഷ്ടപ്പെടാത്തത് ലക്ഷദ്വീപിലാണ്.

every year, around fifty thousand children go missing in india. considering just five years of data, 233,088 children have gone missing.”

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  7 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  7 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  7 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  7 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  7 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  7 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  7 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  7 days ago