പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി
മരട്: നൂറ്റി നാലാം വയസിലും വോട്ട് ചെയ്യാൻ എത്തി നെട്ടൂരിലെ പള്ളിപ്പറമ്പിൽ ഖദീജ ശ്രദ്ധേയയായി. മരട് നഗരസഭ മുപ്പതാം വാർഡിൽ നെട്ടൂർ ഹിദായത്തുൽ ഇസ്‍ലാം മദ്രസയിലെ ബൂത്തിൽ എത്തിയാണ് കദീജ വോട്ട് ചെയ്തത്. ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്യാറുള്ള ഖദീജ ഇത്തവണ മകന്റെയും ഭാര്യയുടെയും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.
വോട്ടിങ് മെഷീനുകൾ ഒന്നുമില്ലാത്ത പഴയ കാലത്തെ വോട്ടെടുപ്പു രീതികൾ കുറെയൊക്കെ ഓർക്കുന്നതായി കദീജ പറഞ്ഞു. വോട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഇനിയും വോട്ട് ചെയ്യാൻ ആരോഗ്യമുണ്ടെങ്കിൽ എത്തുമെന്നും ഖദീജ പറഞ്ഞു.
കാലടി: ശ്രീഭൂതപുരം നടക്കപ്പറമ്പിൽ പരേതനായ മുഹമ്മദ് ഭാര്യ ചിത്തുമ്മ (95) എത്തി. വാർധക്യ സഹജമായ ശാരീരിക വൈഷമ്യങ്ങൾ ഉണ്ടെങ്കിലും മകൻ കെ.പി.സി.സി മൈനോറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ.എം അമീറിന്റെ കൈ പിടിച്ചാണ് ചിത്തുമ്മയെത്തിയത്.
ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം ഹിദായത്തുൽ ഇസ്‍ലാം മദ്റസയിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു ചിത്തുമ്മയുടെ വോട്ട്. ബൂത്തിലെത്തിയ ചിത്തുമ്മയെ സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."