HOME
DETAILS

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

  
Web Desk
December 10, 2025 | 8:26 AM

Mumbai auto driver molests teen pushes her out of moving vehicle as she shouts for help

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം. പരിഭ്രാന്തയായി നിലവിളിച്ച കുട്ടിയെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ കേശവ് യാദവിനെ (54) അറസ്റ്റ് ചെയ്തു. പോക്സോ കേസ് പ്രകാരം മലാഡ് പൊലിസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

മലാഡ് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ലൈംഗികാതിക്രമം നേരിട്ടതെന്ന് പൊലിസ് പറഞ്ഞു.  കോളജ് വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിനി എസ്വി റോഡില്‍ ഓട്ടോറിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഓട്ടോ ലഭിച്ചത്.  ഓട്ടോക്കാരനോട് സുരാന ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. പോവുന്നതിനിടെ റോഡില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുകയാണെന്നും സീറ്റിന്റെ ഒത്ത നടുക്ക് ഇരിക്കാന്‍ ഡ്രൈവര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥിനി പറഞ്ഞ വഴിയിലൂടെയായിരുന്നില്ല ഇയാള്‍ പോയിരുന്നതെന്നും വണ്ടി നിര്‍ത്താന്‍ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിന് വേഗത കൂട്ടിയെന്നും പൊലിസ് പറഞ്ഞു. അതിനിടക്ക് ഇയാള്‍ കുട്ടിയോട് ലൈംഗിച്ചുവയുള്ള ചേഷ്ടകള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്തു. 

പരിഭ്രാന്തയായ കുട്ടി ഒച്ച വെച്ചതോടെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വാഹനത്തില്‍ നിന്നും വലിച്ച് താഴെയിടുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം പൊലിസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം, കൊലപാതകശ്രമം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. മലാഡ് പൊലിസ് സ്റ്റേഷന്‍ എസ്പി സന്ദീപ് യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  2 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  2 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  2 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  2 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  2 days ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  2 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  2 days ago