HOME
DETAILS

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

  
Web Desk
December 10, 2025 | 9:03 AM

indians among those arrested in the uk for working without proper documents

ലണ്ടന്‍: ബ്രിട്ടനില്‍ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികള്‍ അറസ്റ്റില്‍. തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.  ഇവരില്‍ ഇന്ത്യക്കാരും ഉള്‍പെടുന്നതായി റിപ്പോര്‍ട്ട്.  ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഈക്വലൈസ് എന്ന ഒരാഴ്ചത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനിടെയായിരുന്നു അറസ്റ്റ്. ഇവര്‍ എല്ലാവരെയും ഉടന്‍ നാടുകടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നരുന്നു.  രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

കഴിഞ്ഞ വര്‍ഷം  യു.കെയില്‍ അനധികൃത ജോലിയുമായി ബന്ധപ്പെട്ട് 11,000ത്തിലധികം പരിശോധനകളാണ് അധികൃതര്‍ നടത്തിയത്. ഈ പരിശോധനകളുടെ ഫലമായി 8,000ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അറസ്റ്റുകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന ഗിഗ്-ഇക്കോണമി മേഖലയിലേക്കും 'റൈറ്റ്-ടു-വര്‍ക്ക്' പരിശോധനകള്‍ ഈ പുതിയ നിയമത്തിലൂടെ വ്യാപിപ്പിക്കുന്നുണ്ട്. ഇത് ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഊബര്‍ ഈറ്റ്‌സ് പോലുള്ള കമ്പനികള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയാണ് വലിയ തോതില്‍ ബാധിക്കുക.
 
തൊഴിലുടമകളും പെടും
നിയമമനുസരിച്ച് തൊഴിലുടമകളും പെടും. കൃത്യമായ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കാത്ത തൊഴിലുടമകള്‍ക്ക് കനത്ത പിഴ ചുമത്തുമെന്നാണ് സൂചന. ഒരു അനധികൃത തൊഴിലാളിക്ക് £60,000 (അറുപതിനായിരം പൗണ്ട്) വരെ പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പിഴ കൂടാതെ ജയില്‍ ശിക്ഷ, ബിസിനസ് അടച്ചുപൂട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും. 

ഡെലിവറി മേഖലയില്‍ വര്‍ധിച്ചുവരുന്ന അനധികൃത ജോലികള്‍ തടയാന്‍ സര്‍ക്കാരിനെ ഈ നിയമം സഹായിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. 

 

authorities in the uk arrested several individuals for working without valid documents, and the group includes indian nationals. investigations are underway to determine the extent of the violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  4 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  4 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  4 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  4 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  4 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  5 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  5 days ago