ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ
റാസൽഖൈമ: ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള സമയം ഗണ്യമായി കുറച്ച് റാസൽഖൈമ പൊലിസ്. സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജ് എന്ന സംവിധാനം ഉപയോഗിച്ചാണ് റാസൽഖൈമ പൊലിസിന്റെ ഈ നടപടി.
പുതിയ സാങ്കേതികവിദ്യ വഴി ഓട്ടോമാറ്റിക് വാഹനങ്ങൾക്കുള്ള ടെസ്റ്റ് സമയം 80 ശതമാനം വരെയും, മാനുവൽ കാറുകൾക്കുള്ള സമയം 70 ശതമാനം വരെയും കുറച്ചതായി അധികൃതർ അറിയിച്ചു.
അഞ്ച് മിനിറ്റിനുള്ളിൽ ലൈസൻസ് പ്രക്രിയ
കൂടാതെ, അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് നടപടിക്രമങ്ങൾ കേവലം അഞ്ച് മിനിറ്റിനകം പൂർത്തിയാക്കാൻ കഴിയുന്ന ഒരു വിഐപി (VIP) സേവനവും കേന്ദ്രം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും, നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സ്മാർട്ട് പരിഹാരങ്ങൾ സ്വീകരിക്കുകയെന്ന റാസൽഖൈമ പൊലിസിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് റാസൽഖൈമ പൊലിസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി വ്യക്തമാക്കി.
പൂർണ്ണമായും എഐ നിയന്ത്രിതം
സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജ് അത്യാധുനിക സ്മാർട്ട് സംവിധാനങ്ങളും ആവശ്യമായ എല്ലാ ടെസ്റ്റിംഗ് ഉപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. ഇത് അപേക്ഷകർക്ക് കൃത്യതമായതും മനുഷ്യ ഇടപെടൽ ഇല്ലാത്തതുമായ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സഹായിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യ ഘടിപ്പിച്ച വാഹനങ്ങളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഇവയുടെ നിരീക്ഷണവും വിലയിരുത്തലും ഒരു കൺട്രോൾ റൂമിൽ നിന്ന് വിദൂരമായി നടത്തുന്നു.
തത്സമയ ഫലങ്ങൾ
ടെസ്റ്റ് കഴിഞ്ഞ ഉടൻ തന്നെ എസ്എംഎസ് (SMS) സന്ദേശം വഴി അപേക്ഷകരെ ഫലം അറിയിക്കും. ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ളതും, വേഗതയേറിയതുമായ സേവനങ്ങൾ നൽകിക്കൊണ്ട് പൊതു സംതൃപ്തി ഉറപ്പാക്കാനുള്ള റാസൽഖൈമ പൊലിസിന്റെ ശ്രമമാണ് ഈ സംരംഭമെന്ന് ബ്രിഗേഡിയർ അൽ നഖ്ബി കൂട്ടിച്ചേർത്തു.
Ras Al Khaimah Police has introduced the Smart Testing Village, significantly reducing waiting times for driving tests and making the process more efficient for applicants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."