ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ മികച്ച താരമെന്ന എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ആഴ്‌സണൽ താരം നിക്കോളാസ് പെപ്പെ.
റൊണാൾഡോയെക്കാൾ മികച്ച താരം മെസിയാണെന്നും മെസി ഏപ്പോഴും തന്റെ മുന്നിലാണെന്ന കാര്യം റൊണാൾഡോക്ക് നിരാശയുണ്ടാക്കുന്നുവെന്നുമാണ് മുൻ ആഴ്‌സണൽ താരം പറഞ്ഞത്. ജസ്റ്റ് റിയാദിന് നൽകിയ അഭിമുഖത്തിലാണ് നിക്കോളാസ് പെപ്പെ ഇക്കാര്യം പറഞ്ഞത്.
''ക്രിസ്റ്റ്യാനോ റൊണാൾഡോ ധാരാളം അഭിമുഖങ്ങൾ നടത്താറുണ്ട്. മെസിയെക്കുറിച്ച അദ്ദേഹം ധാരാളം സംസാരിക്കാറുണ്ട്. അങ്ങനെയാണ് റൊണാൾഡോ രണ്ടാം സ്ഥാനക്കാരനാവുന്നത്. മെസി ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്ക് ഉണ്ട്'' നിക്കോളാസ് പെപ്പെ പറഞ്ഞു.
നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്.
മറുഭാഗത്ത് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോയും നടത്തിക്കൊണ്ടിരിക്കുന്നത്.
Who is the best player between Cristiano Ronaldo and Lionel Messi has been a hotly debated topic in the world of football for two decades. Now, former Arsenal player Nicolas Pepe has answered the question of who is the best player in football, Ronaldo or Messi. The former Arsenal player said that Messi is a better player than Ronaldo and that it frustrates Ronaldo that Messi is always ahead of him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."