HOME
DETAILS

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

  
December 10, 2025 | 2:38 PM

sharjah police foil two major drug smuggling attempts seize 17kg of cocaine

ഷാർജ: ഷാർജ പൊലിസും ഷാർജ തുറമുഖം, കസ്റ്റംസ്, ഫ്രീ സോൺ അതോറിറ്റിയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ, രാജ്യത്തിനകത്തും പുറത്തുമായി രണ്ട് ലഹരിക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി. ഈ ഓപ്പറേഷനുകളിൽ ആകെ 17 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.

ഷാർജ പൊലിസ് ജനറൽ കമാൻഡ് വ്യക്തമാക്കിയത് പ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഡ്ര​ഗ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെയാണ് തകർത്തത്. വിതരണത്തിനായി 12 കിലോഗ്രാമിലധികം കൊക്കെയ്ൻ യുഎഇയിലേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്. 

ഡയറക്ടറേറ്റ് ഓഫ് ഡ്ര​ഗ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഡയറക്ടർ മേജർ മാജിദ് സുൽത്താൻ അൽ അസ്സാം നൽകിയ വിവരമനുസരിച്ച്, സംഘത്തിലെ പ്രധാനി ഒരു ഏഷ്യൻ പൗരനാണ്. ഇയാളെ, അയൽ രാജ്യത്തിലൂടെ യുഎഇയിൽ പ്രവേശിച്ച ഉടൻ അറസ്റ്റ് ചെയ്തു. കൂടാതെ, യുഎഇയിൽ മയക്കുമരുന്ന് കൈപ്പറ്റാൻ കാത്തിരുന്ന രണ്ട് ആഫ്രിക്കൻ പൗരന്മാരെയും പിടികൂടിയിട്ടുണ്ട്. 

ദേശീയ അടിയന്തര അന്വേഷണ കേന്ദ്രം (National Centre for Early Inquiry) നടത്തിയ വിശദമായ അന്വേഷണത്തിൽ, ശൃംഖലയുമായി ബന്ധമുള്ള മറ്റൊരാളെ കൂടി തിരിച്ചറിഞ്ഞു. ഇയാൾ പ്രധാനപ്രതിയുടെ അതേ രാജ്യക്കാരനാണ്. യുഎഇ വിമാനത്താവളം വഴി രണ്ട് ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ തടഞ്ഞത്. കൂടാതെ, ഇയാൾ പോകാനിരുന്ന രാജ്യത്തെ അധികാരികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 5 കിലോഗ്രാം കൊക്കെയ്ൻ കൂടി പിടിച്ചെടുത്തു.

വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിലെ കൃത്യതയും ഏജൻസികൾ തമ്മിലുള്ള വേഗത്തിലുള്ള ഏകോപനവുമാണ് ചെറിയ സമയത്തിനുള്ളിൽ ഈ ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് അൽ അസ്സാം വ്യക്തമാക്കി. സമൂഹത്തിന് സംരക്ഷണം നൽകുന്നതിലും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളെ നേരിടുന്നതിലും ഷാർജ പൊലിസ്, ദേശീയ മയക്കുമരുന്ന് വിരുദ്ധ ഏജൻസി, മറ്റ് പങ്കാളി സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

Sharjah Police and Sharjah Port, Customs, and Free Zone Authority thwarted two major drug smuggling attempts, confiscating 17kg of cocaine in operations targeting shipments within and outside the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  7 days ago
No Image

മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം

Saudi-arabia
  •  7 days ago
No Image

വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി

Kerala
  •  7 days ago
No Image

സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇറാനിലെ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; സഹായം വരുന്നുണ്ടെന്ന് സന്ദേശം 

International
  •  7 days ago
No Image

'ഞങ്ങളെയോര്‍ത്ത് കരയേണ്ട',  ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ് കെ മാണി

Kerala
  •  7 days ago
No Image

എ.ഐ ഉണ്ടാക്കുന്ന അനിശ്ചിതത്വം: യുഎഇ തൊഴില്‍ വിപണിയില്‍ 72% ജീവനക്കാരും പുതിയ ജോലി തേടുന്നു

Abroad-career
  •  7 days ago
No Image

സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽ കുടുങ്ങി; കുട്ടികൾ സുരക്ഷിതർ, പ്രതി പിടിയിൽ

crime
  •  7 days ago
No Image

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 15 ശതമാനം 'കട്ട്' ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സര്‍ക്കാര്‍ 

National
  •  7 days ago
No Image

റൊണാൾഡോയ്ക്ക് പഴയ വേഗതയില്ല, ഉടൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു; അൽ-നാസറിന്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി മുൻ താരം

Football
  •  7 days ago
No Image

മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകരപട്ടികയില്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സ്വാഗതംചെയ്ത് യു.എ.ഇ

uae
  •  7 days ago