HOME
DETAILS

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

  
Web Desk
December 10, 2025 | 2:49 PM

voter privacy breach legal action taken over mobile filming at nedumangad polling station

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ നെടുമങ്ങാട് സ്വദേശിക്കെതിരെ പൊലിസ് കേസെടുത്തു. ഡിസംബർ 9-ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് സംഭവം. വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വോട്ടർക്കെതിരെയാണ് നെടുമങ്ങാട് പൊലിസ് നടപടി സ്വീകരിച്ചത്. നെടുമങ്ങാട് കായ്പാടി സ്വദേശിയായ സെയ്താലി എസ് എസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകൾ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് ബൂത്തുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രീകരിക്കുന്നതിനും കർശന വിലക്ക് നിലനിൽക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. വോട്ടിംഗ് രഹസ്യ സ്വഭാവം ലംഘിക്കപ്പെടുന്നു എന്നതിനാലാണ് ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലിസ് അറിയിച്ചു.

 

 

A resident of Nedumangad, Thiruvananthapuram, has been booked by the police for allegedly filming himself casting his vote on his mobile phone during the December 9 local body elections and sharing the footage on social media, particularly Instagram. Charges have been filed under Section 192 of the Bharatiya Nyaya Sanhita (BNS) and Sections 128 and 132 of the Representation of the People Act, 1951, as the act violates the secrecy of the ballot and the strict prohibition on mobile use inside polling booths.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  4 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  4 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago