HOME
DETAILS

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

  
Web Desk
December 10, 2025 | 3:30 PM

Indian superstar Virat Kohli has made a huge leap in the ICC ODI batting rankings

ഐസിസിയുടെ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. നാലാം സ്ഥാനത്തു നിന്നും കോഹ്‌ലി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചത്. 773 റേറ്റിങ് പോയിന്റുമായാണ് കോഹ്‌ലിയുടെ മുന്നേറ്റം. 

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് കോഹ്‌ലി റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി തിളങ്ങിയ കോഹ്‌ലി അവസാന ഏകദിനത്തിൽ കോഹ്‌ലി സെഞ്ച്വറിയും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ നിന്നും 302 റൺസാണ് വിരാട് നേടിയത്. പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് കോഹ്‌ലി തന്നെയാണ്. 

റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. 11 ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സ്. റായ്പൂരിലെ രണ്ടാം ഏകദിനത്തിൽ  93 പന്തിൽ 103 റൺസ് നേടിയാണ് കോഹ്‌ലി വീണ്ടും തിളങ്ങിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സ്. 

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള കോഹ്‌ലിയുടെ പത്താം സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ നാല് വ്യത്യസ്ത ടീമുകൾക്കെതിരെ പത്തോ അതിലധികമോ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും കോഹ്‌ലി മാറി. സൗത്ത് ആഫ്രിക്കക്ക് പുറമെ ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെയും കോഹ്‌ലി 10+ സെഞ്ച്വറി നേടി.

അതേസമയം ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് രോഹിത് ശർമയാണ്. 781 പോയിന്റാണ് രോഹിത്തിനുള്ളത്. പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയിരുന്നത്. 

Indian superstar Virat Kohli has made a huge leap in the ICC ODI batting rankings. Kohli has jumped from fourth place to second place. Kohli's progress is with 773 rating points. Kohli made a great leap in the rankings after his brilliant performances in the ODI series against South Africa. Kohli, who scored centuries in the first two matches against South Africa, also scored a half-century in the final ODI.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  4 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  4 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  4 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  4 days ago
No Image

കോഹ്‌ലിയെ വീഴ്ത്താൻ വേണ്ടത് വെറും നാല് റൺസ്; വമ്പൻ നേട്ടത്തിനരികെ വൈഭവ്

Cricket
  •  4 days ago