HOME
DETAILS

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

  
Web Desk
December 10, 2025 | 5:10 PM

palakkad special police team vehicle met with accident while on election duty five injured

പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പൊലിസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

തെരഞ്ഞെടുപ്പ് വാഹന പരിശോധന കഴിഞ്ഞ് കരിങ്കലത്താണിയിൽ നിന്ന് മണ്ണാർക്കാടേക്ക് മടങ്ങുകയായിരുന്ന പൊലിസ് സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ വെച്ച് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിക്ക് ശേഷം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തെ മതിലിലിടിച്ച് നിന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പൊലിസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.

ഇവരെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്പെഷ്യലായി ഏർപ്പാടാക്കിയ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

 

 

 

A vehicle carrying a special police team on election duty in Palakkad met with an accident when it collided with a pickup van near Nattukal on the Palakkad - Kozhikode National Highway. Five police personnel were injured in the mishap, with the condition of one person reported to be serious. The team was returning from a vehicle inspection when the incident occurred.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

Kerala
  •  7 days ago
No Image

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തജന തിരക്ക്

Kerala
  •  7 days ago
No Image

ഓസ്ട്രേലിയയുടെ ഞെട്ടിക്കുന്ന തീരുമാനം: ഇന്ത്യയെ 'ഹൈ റിസ്ക്' ലിസ്റ്റിലേക്ക്! കാരണം കേരള പൊലിസിന്റെ കണ്ടെത്തല്‍

International
  •  7 days ago
No Image

എസ്.ഐ.ആർ: പ്രവാസി വോട്ടർ അപേക്ഷകൾ ഒരു ലക്ഷം കടന്നില്ല; സാങ്കേതിക തടസത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Kerala
  •  7 days ago
No Image

കോളജ് അധ്യാപക പുനർവിന്യാസം:191 തസ്തികകൾ റദ്ദാക്കി; ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി

Kerala
  •  7 days ago
No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  7 days ago
No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  7 days ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Kerala
  •  7 days ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago