HOME
DETAILS

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

  
December 10, 2025 | 6:26 PM

colleague rape case malayali nurse sentenced to over seven years in scotland

നോർത്ത് ലനാർക്ക്ഷയർ: സ്കോട്ട്ലൻഡിലെ കെയർ ഹോം മാനേജരായിരുന്ന മലയാളി നഴ്സിന് ലൈംഗികാതിക്രമ കേസിൽ ഏഴ് വർഷവും ഒൻപത് മാസവും തടവുശിക്ഷ. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റ് രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിലാണ് നോർത്ത് ലനാർക്ക്ഷയർ കെയർ ഹോമിലെ മുൻ മാനേജരായിരുന്ന നൈജിൽ പോളിനെ ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്.

ഏഴ് വർഷം മുൻപ് നടന്ന കുറ്റകൃത്യത്തിന്മേലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. 2018-ൽ കേസെടുത്തതിന് പിന്നാലെ 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച 47-കാരനായ ഇയാളെ ഈ വർഷം ഫെബ്രുവരിയിൽ ഇന്റർപോളിന്റെ സഹായത്തോടെ ഡൽഹിയിൽ വെച്ചാണ് പിടികൂടി സ്കോട്ട്ലൻഡിൽ എത്തിച്ചത്.

ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നൈജിൽ പോളിന് തടവ് ശിക്ഷ വിധിച്ചത്. എന്നാൽ, വിചാരണ വേളയിൽ പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഇയാളുടെ പെരുമാറ്റം. "സ്ത്രീകളെ താൻ സഹായിക്കുകയായിരുന്നു" എന്ന വിചിത്രവാദമാണ് ഇയാൾ കോടതിയിൽ ഉന്നയിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

അവധിയിലായിരുന്ന 25 വയസ്സുള്ള സഹപ്രവർത്തക ജോലിയിൽ തിരികെ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് യുവതി അതേ സ്ഥാപനത്തിൽ തിരിച്ച് ജോലിക്കെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതിനാലാണ് ശിക്ഷയുടെ കാലാവധി കുറച്ചതെന്നും കോടതി വ്യക്തമാക്കി. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം, അടുത്ത രണ്ട് വർഷത്തേക്ക് നൈജിൽ പോളിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

 

A 47-year-old Malayali nurse named Naijil Paul was sentenced to seven years and nine months in prison by the High Court in Glasgow, Scotland, for the rape and sexual assault of his female colleagues at a care home in North Lanarkshire. Paul, who was the care home manager, raped one colleague and sexually assaulted two others. He had fled to India in 2019 just before his trial but was arrested with the help of Interpol in Delhi this year and extradited. He pleaded guilty but initially blamed the victims, claiming he was "helping" them. The judge noted his degree of victim-blaming despite the guilty plea.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  11 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയെ കണാതായതായി പരാതി

oman
  •  11 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  11 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  11 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  11 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  11 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  11 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  11 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  11 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  11 days ago