തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും
കോഴിക്കോട്: തദ്ദേശ പൊതു തരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമാണ് അവധി. വാണിജ്യ സ്ഥാപനങ്ങൾക്ക് വേതനത്തോട് കൂടിയുള്ള അവധിയും നൽകിയിട്ടുണ്ട്.
470 ഗ്രാമപഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്, 47 മുൻസിപ്പാലിറ്റി, 3 കോർപ്പറേഷൻ, 12391 വാർഡുകൾ, 9015 ഗ്രാമപഞ്ചായത്തുകൾ, 1177 ബ്ലോക്ക് പഞ്ചായത്തുകൾ, 182 ജില്ലാ പഞ്ചായത്ത് വാർഡ് 1829 മുൻസിപ്പാലിറ്റി വാർഡ് 188 കോർപ്പറേഷൻ വാർഡ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടർപട്ടികയിൽ ആകെ 15337176 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 8090746 സ്ത്രീകളും 7246269 പുരുഷന്മാരും 161 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയിൽ ഉള്ളത്. 3293 പ്രവാസി വോട്ടർമാരും ഉണ്ട്. 38994 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28274, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 3742, ജില്ലാ പഞ്ചായത്തുകളിലേക്ക് 681, മുൻസിപ്പാലിറ്റികളിലേക്ക് 5546, കോർപ്പറേഷനുകളിലേക്ക് 751 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."