ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി
സിഡ്‌നി: ആസ്‌ത്രേലിയയില്‍ സമൂഹ മാധ്യമങ്ങളില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വിലക്ക് വന്നതോടെ അക്കൗണ്ടുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ആയി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രം, ത്രെഡ്‌സ്, എക്‌സ്, യുട്യൂബ്, സ്‌നാപ്ചാറ്റ്, റെഡിറ്റ്, കിക്ക്, ട്വിച്ച്, ടിക് ടോക് എന്നിവയുടെ കുട്ടികളും കൗമാരക്കാരും ഉപയോഗിച്ച അക്കൗണ്ടുകളാണ് ബ്ലോക്കായത്.
ലോകത്ത് ആദ്യമായി 16 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ആസ്‌ത്രേലിയ ഈയിടെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ കുട്ടികളുടെ അക്കൗണ്ടുകള്‍ എല്ലാ സമൂഹ മാധ്യമ കമ്പനികളും സസ്‌പെന്റ് ചെയ്തു. കുട്ടികള്‍ അക്കൗണ്ടുകള്‍ പുതുതായി ക്രിയേറ്റ് ചെയ്താലും 49.5 ദശലക്ഷം ഡോളറാണ് കമ്പനികള്‍ പിഴയായി സര്‍ക്കാരിന് നല്‍കേണ്ടി വരിക.
വയസ് തെളിയിക്കാന്‍ രേഖ നല്‍കാത്തവരുടെ അക്കൗണ്ടുകളും ബ്ലോക്കായിട്ടുണ്ട്. മാതാപിതാക്കളുടെ രേഖകളും ചിത്രങ്ങളും നല്‍കിയവരുടേതും ബ്ലോക്കായി. വെരിഫിക്കേഷന്‍ സംവിധാനം ബൈപാസ് ചെയ്യാന്‍ കുട്ടികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി വി.പി.എന്നുകളും വ്യാജ ഐ.ഡികളുമാണ് ഉപയോഗിക്കുന്നത്. മുഖം വെരിഫൈ ചെയ്താണ് സമൂഹ മാധ്യമങ്ങള്‍ അക്കൗണ്ടുകള്‍ പ്രായപൂര്‍ത്തി ആയവരുടേതെന്ന് സാക്ഷ്യപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."