HOME
DETAILS

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

  
December 11, 2025 | 4:26 AM

Lionel Messi Set to Visit India for Three-Day GOAT Tour Across Four Cities

 

ഡല്‍ഹി: മൂന്ന് ദിവസത്തെ 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ലയണല്‍ മെസി ഇന്ത്യയിലേക്ക് വരുന്നു. ഡിസംബര്‍ 13, 14, 15 തിയതികളില്‍ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ നിരവധി പരിപാടികളാണ് ഉള്ളത്. ബാഴ്‌സലോണയിലും ഇന്റര്‍ മയാമിയിലും മെസിയുടെ സഹതാരമായ ഇതിഹാസ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും ഫിഫ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോളും ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലേക്കു വരുന്നു എന്നതാണ് സവിശേഷത.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ മെസി എത്തുന്ന ഗോട്ട് ടൂറിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. മിക്ക നഗരങ്ങളിലും ടിക്കറ്റ് വില ഏകദേശം 4,500 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍, മുംബൈ ടൂറിന് മാത്രം ഏകദേശം ഇരട്ടിയോളമാണ് ടിക്കറ്റ് വിലയുടെ നിരക്കുകള്‍.

റിപോര്‍ട്ടുകള്‍ പ്രകാരം മുംബൈ ടൂറിന്റെ ടിക്കറ്റ് നിരക്ക് 8,250 രൂപ മുതലാണ് ആരംഭിക്കുന്നത്. മയാമിയില്‍ നിന്നാണ് മെസി ഇന്ത്യയിലേയ്ക്ക് വരുന്നത്. ദീര്‍ഘദൂര യാത്രയായതിനാല്‍ തന്നെ അദ്ദേഹം ദുബൈയില്‍ ഒരു ചെറിയ സ്റ്റോപ്പ് എടുത്ത ശേഷം പുലര്‍ച്ചെ 1:30ന് കൊല്‍ക്കത്തയില്‍ എത്തുന്നതാണ്.

കൊല്‍ക്കത്തയില്‍ രാവിലെ 9:30 മുതല്‍ മെസിയുടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. സെലിബ്രിറ്റി സൗഹൃദ മത്സരം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് ശേഷം സൗരവ് ഗാംഗുലിയുമായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. ശേഷം ഉച്ചയ്ക്ക് 2 മണിക്ക്  മെസി ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന 7v7 ഫുട്‌ബോള്‍ മത്സരത്തില്‍ താരം പങ്കെടുക്കും. 

ഹൈദരാബാദിന് ശേഷം മെസി മുംബൈയിലേക്ക് പോകും. അവിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ലൂയിസ് സുവാരസ് അവതരിപ്പിക്കുന്ന ഒരു സ്പാനിഷ് സംഗീത ഷോയും മുംബൈ ടൂറില്‍ ഉള്‍പ്പെടുന്നുണ്ട്.

 

തുടര്‍ന്ന്, ഗോട്ട് ടൂര്‍ ഡല്‍ഹിയില്‍ സമാപിക്കും. അവിടെ വച്ച് മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.

രണ്ടാം തവണയാണ് മെസി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 2011ല്‍ വെനിസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തില്‍ കളിക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസി മികച്ച പ്രകടനം കാഴ്ചവെക്കുകയും അര്‍ജന്റീനയുടെ 1-0 വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

 

Football legend Lionel Messi will visit India from December 13–15 as part of the three-day ‘GOAT Tour,’ which will cover four cities and include a tight schedule of public events and high-profile meetings, including one with Prime Minister Narendra Modi. Messi will be accompanied by former Barcelona and Inter Miami teammate Luis Suárez and World Cup winner Rodrigo De Paul. Tickets for public events are selling rapidly, starting at ₹4,500 in most cities and ₹8,250 in Mumbai. Messi will arrive in Kolkata via Dubai, begin his programs at 9:30 AM, meet Sourav Ganguly and West Bengal CM Mamata Banerjee, then travel to Hyderabad for a 7v7 match, and later head to Mumbai for a charity fashion show and a Spanish music event by Suárez.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  11 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  11 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  11 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  11 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  11 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  11 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  11 days ago
No Image

"അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു"; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  11 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  11 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  11 days ago