HOME
DETAILS

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

  
December 11, 2025 | 4:45 AM

Shubman Gill is reportedly set to be promoted in the new BCCI contract list

2025-26 സീസണിലേക്കുള്ള പുതിയ ബിസിസിഐ കരാർ പട്ടികയിൽ ശുഭ്മൻ ഗില്ലിന് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഗിൽ എ  ഗ്രേഡ് പട്ടികയിലാണുള്ളത്. ഗില്ലിന് നിലവിൽ 5 കോടി രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. എ+ ഗ്രേഡിലുള്ള താരങ്ങൾക്ക് ഏഴ് കോടിയാണ് ലഭിക്കുന്നത്. ഡിസംബർ 22ന് നടക്കുന്ന ബിസിസിഐയുടെ 31ാം വാർഷിക പൊതുയോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിന്റെ നായകനാണ് ഗിൽ. ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമയ്ക്ക് പകരക്കാരനായാണ് ഗിൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ ആയത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലാണ് ഗിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് രോഹിത്തിനെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കിയത്. 

അതേസമയം പരുക്ക് മൂലം സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗിൽ കളിച്ചിരുന്നില്ല.  കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. നാല് റൺസ് നേടി ക്രീസിൽ തുടരവെയാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ ഏകദിന പരമ്പര ഗില്ലിന് നഷ്ടമായിരുന്നു. എന്നാൽ താരം പരുക്കിൽ നിന്നും മുക്തി നേടി ടി-20യിൽ തിരിച്ചെത്തുകയായിരുന്നു. 

സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ 12.5 ഓവറിൽ 79 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയിരുന്നു. 

Shubman Gill is reportedly set to be promoted in the new BCCI contract list for the 2025-26 season. Gill is currently in the Grade A list. Gill currently gets a salary of Rs 5 crore. Players in Grade A+ get Rs 7 crore. This crucial decision is expected to be taken at the 31st Annual General Meeting of the BCCI to be held on December 22.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago